പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാറിന്റെ പുതിയ ചിത്രം വരുന്നു! നിര്‍മ്മാണം യഷ് രാജ് ഫിലിംസ്
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ സൂപ്പര്‍ താരമായ നടനാണ് അക്ഷയ്കുമാര്‍. മാസ് എന്റെര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെയായിരുന്നു അക്ഷയ്കുമാര്‍ ബോളിവുഡില്‍ കൂടുതലായും തിളങ്ങിയിരുന്നത്. അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ബോളിവുഡ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്.
പാഡ്മാന്‍ എന്ന ചിത്രമായിരുന്നു അക്ഷയ്കുമാറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ആര്‍ ബല്‍ക്കി സംവിധാനം ചെയ്ത ചിത്രം സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. സോനം കപൂര്‍,രാധിക ആപ്‌തെ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. കലാമൂല്യമുളള സിനിമകളിലൊന്നായാണ് പാഡ്മാന്‍ കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്.

പാഡ്മാന് ശേഷം കൈനിറയെ ചിത്രങ്ങളാണ് അക്ഷയ്കുമാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഈ ചിത്രങ്ങള്‍ക്കു പുറമെ അക്ഷയ്കുമാര്‍ ചരിത്ര കഥാപാത്രമായി എത്തുന്ന മറ്റൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകായാണ്. ചൗഹാന്‍ രാജവംശത്തിലെ ഭരണാധികാരിയായ പൃഥിരാജ് ചൗഹാനായാണ് അക്ഷയ് കുമാര്‍ പുതിയ ചിത്രത്തില്‍ എത്തുന്നത്.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ യഷ്രാജ് ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഹരിയാന, ഉത്തര്പ്രദേശ്, മധ്യപ്രദേശ് ,ഡല്‍ഹി തുടങ്ങിയവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഫേരാ ഫേരി 3 എന്ന ചിത്രത്തിനു ശേഷമായിരിക്കം അക്ഷയ് കുമാര്‍ ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.


Click it and Unblock the Notifications