പൃഥ്വിരാജ് ആരാധകര്‍ക്ക് നിരാശ വാര്‍ത്ത! കടുത്ത തീരുമാനത്തിന് പിന്നില്‍? ഓണം കഴിഞ്ഞേ കളത്തിലിറങ്ങൂ?

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരങ്ങളിലൊരാളായ പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരപുത്രന്‍ മുന്നേറുന്നത്. തന്റേതായ ഇടം നേടിയെടുത്ത് മുന്നേറുന്ന താരം ഇപ്പോള്‍ കരിയറില്‍ സംവിധായകന്റെ വേഷവും അണിഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ സ്വന്തമായ പ്രൊഡക്ഷന്‍ കമ്പനിയുമായി എത്തുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ തന്നെ താരം ആ വാക്ക് പാലിക്കുകയും ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നയന്‍ എന്ന സയന്റിഫിക് ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നത്. ഈ സിനിമയിലൂടെ സോണി പികചേഴ്‌സ് മലയാളത്തിലേക്ക് എത്തുകയാണ്. ഇരുവരും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയായ രണം ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. നിര്‍മ്മല്‍ സഹദേവനാണ് ചിത്രം സംവിധാനം ചെയ്തത്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലായിരുന്നു ചിത്രീകരിച്ചത്. റഹ്മാനും ഇഷ തല്‍വാറും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രണമില്ലെങ്കില്‍ നയനെങ്കിലും ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കാത്തിരിക്കുന്നവരെ തികച്ചും നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഓണം കഴിഞ്ഞതിന് ശേഷമാണ് താരത്തിന്റെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നത്. ഇതേക്കുറിച്ചുള്ള കൃത്യമായ വിവരം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Prithviraj

അഭിനയത്തില്‍ തന്റേതായ ഇടം നേടിയെടുത്ത പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ്ങ് അടുത്തിടെയാണ് ആരംഭിച്ചത്. വണ്ടിപ്പെരിയാറില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. രാഷ്ടരീയ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകനായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X