For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനും മമ്മൂട്ടിക്കും മുന്നില്‍ പൃഥ്വിരാജ് അടിയറവ് പറയുമോ? മൈ സ്‌റ്റോറി റിലീസ് നീട്ടുമോ?

  |

  സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ശക്തമായ താരപോരാട്ടമാണ് വരാനിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിനോടനുബന്ധിച്ചുള്ള റിലീസുകളുടെ അവസാനഘട്ട മിനുക്ക് പണികള്‍ അണിയറയില്‍ സജീവമായി നടക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരരാജാക്കന്‍മാര്‍ ഒരേ സമയം ചിത്രങ്ങളുമായി തിയേറ്ററുകളിലേക്കെത്തുന്നത്. പ്രമേയത്തിലായാലും മേക്കിങ്ങിലായാലും ഏറെ പ്രത്യേകതകളുള്ള സിനിമകളുമായാണ് ഇരുവരും എത്തുന്നത്. മോഹന്‍ലാലാണ് ഇത്തവണത്തെ റിലീസിന് തുടക്കമിടുന്നത്. ജൂണ്‍ 15 ന് നീരാളിയും അടുത്ത ദിവസം അബ്രഹാമിന്റെ സന്തതികളും തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും വാഹനപ്രേമം പിന്തുടര്‍ന്ന് കുഞ്ഞുമറിയവും, ലേറ്റസ്റ്റ് ചിത്രം വൈറല്‍

  മോഹന്‍ലാലിനോടൊപ്പം പൃഥ്വിരാജിന്റെ മൈ സ്റ്റോറിയും റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ജൂണ്‍ 15ന് ഇരുചിത്രങ്ങളും റിലീസ് ചെയ്താല്‍ ശക്തമായ താരപോരാട്ടം അരങ്ങേറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അതേ ദിവസം തന്നെ പൃഥ്വിയുടെ സിനിമ റിലീസ് ചെയ്യുമോയെന്ന കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ലെന്നുള്ള വിവരമാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

  ഭാര്യയായ സൗമ്യയെക്കാളും ഇഷ്ടം ആര്യയോടോ? രമേഷ് പിഷാരടി നല്‍കിയ കിടിലന്‍ മറുപടി? കാണൂ!

  താരരാജാക്കന്‍മാര്‍ക്കൊപ്പം യുവതാരങ്ങളുടെ ചിത്രങ്ങളും

  താരരാജാക്കന്‍മാര്‍ക്കൊപ്പം യുവതാരങ്ങളുടെ ചിത്രങ്ങളും

  അവധിക്കാലവും ഉത്സവ സീസണുമൊക്കെ ലക്ഷ്യമിട്ടാണ് പല താരങ്ങളും നീങ്ങുന്നത്. എത്ര പ്രധാനപ്പെട്ട ആഘോഷമായാലും കുടുംബത്തോടൊപ്പം തിയേറ്ററുകളിലേക്കെത്തുന്ന പതിവ് കൂടിയുണ്ട മലയാളികള്‍ക്ക്. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ത്തന്നെ താരങ്ങളും അണിയറപ്രവര്‍ത്തകറുമൊക്കെ തിരക്കിലാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമാണ് ജയസൂര്യയും പൃഥ്വിരാജും ഏറ്റുമുട്ടുന്നത്.

  മോഹന്‍ലാലിന്റെ നീരാളി

  മോഹന്‍ലാലിന്റെ നീരാളി

  2018 ലെ ആദ്യ റിലീസുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തത്. സര്‍പ്രൈസി പ്രഖ്യാപിച്ച ഈ സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ നേരത്തെ തന്നെ വൈറലായതാണ്. സണ്ണി എന്ന ജെമ്മോളജിസ്റ്റായാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തുവും മോഹന്‍ലാലും ഈ സിനിമയിലൂടെ ഒരുമിക്കുകയാണ്. മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങുന്ന നീരാളിയാണ് വരാന്‍ പോകുന്നുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

  നിര്‍ണ്ണായകമായ വിജയം

  നിര്‍ണ്ണായകമായ വിജയം

  പോയവര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് മോഹന്‍ലാല്‍ എത്തിയത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ബോക്‌സോഫീസില്‍ കാലിടറുകയായിരുന്നു ചില സിനിമകള്‍. അതിനാല്‍ത്തന്നെ മോഹന്‍ലാലിനെ സംബന്ധിച്ച് നീരാളി വളരെ പ്രധാനപ്പെട്ടതാണ്. നൂറുകോടി ക്ലബിലിടം നേടിയ പുലിമുരുകന് ശേഷം എടുത്തുപറയത്തക്ക വിജയമില്ലാത്തത് വിജയമില്ലായിരുന്നു. ആശീര്‍വാദ് സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.

  മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍

  മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍

  മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്ററുകളൊക്കെ നിമിഷങ്ങള്‍ക്കകമാണ് ട്രെന്‍ഡിങ്ങായി മാറിയത്. മമ്മൂട്ടിയുടെ സ്വീകാര്യത തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. സംവിധാന സഹായി നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ ഈ ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിക്കുകയാണ്.

  ആവേശത്തിന്റെ മുള്‍മുനയില്‍

  ആവേശത്തിന്റെ മുള്‍മുനയില്‍

  ശക്തമായ തിരക്കഥയാണ് സിനിമയുടെ പ്രത്യേകതകളിലൊന്ന്. പോലീസുകാരായ അബ്രഹാമും സഹോദരനും കണ്ടെത്തുന്ന വലിയ സസ്‌പെന്‍സ് എന്തായിരിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണിതെന്ന് ചിത്രങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷം കനിഹയും മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്.

  മമ്മൂട്ടിയും മോഹന്‍ലാലും മത്സരിക്കുമ്പോള്‍

  മമ്മൂട്ടിയും മോഹന്‍ലാലും മത്സരിക്കുമ്പോള്‍

  മുന്‍പ് നിരവധി തവണ ചിത്രങ്ങളുമായി താരരാജാക്കന്‍മാര്‍ മത്സരിച്ചിട്ടുണ്ട്. നല്ല സിനിമയായിരുന്നിട്ട് പോലും ഒരു സിനിമ മറ്റൊരു സിനിമയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ചരിത്രവുമുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ ശക്തമായ സാന്നിധ്യമുള്ളതിനാല്‍ റിലീസിന് മുന്‍പ് തന്നെ പല സിനിമകളും പോപ്പുലറായി മാറാറുമ്ട്. പ്രഖ്യാപനം മുതല്‍ത്തന്നെ സോഷ്യല്‍ മീഡിയ ഈ രണ്ട് ചിത്രങ്ങളെയും ഏറ്റെടുത്തിരുന്നു.

  പൃഥ്വിരാജിന്റെ മൈ സ്റ്റോറി

  പൃഥ്വിരാജിന്റെ മൈ സ്റ്റോറി

  എന്ന് നിന്റെ മൊയതീന്‍ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും നായികനായകന്‍മാരായെത്തുന്ന സിനിമയാണ് മൈ സ്റ്റോറി. വസ്ത്രലങ്കാരയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന പ്രണയചിത്രത്തിന്‍രെ പോസ്റ്ററുകളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പരാമര്‍ശം ട്രെയിലര്‍ , ഗാനം എന്നിവയെ ബാധിച്ചിരുന്നു. ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. മമ്മൂട്ടിയായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്.

  റിലീസ് മാറ്റുമോ?

  റിലീസ് മാറ്റുമോ?

  ജൂണ്‍ 15 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്. എന്നാല്‍ ഈ തീയതി ചിലപ്പോള്‍ മാറിയേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. റിലീസ് തീയതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം വരും ദിനങ്ങളില്‍ അറിയിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  My Story and Neerali release clash in boxoffice
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X