For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറില്‍ അതിശയിപ്പിക്കുന്നത് ലാലേട്ടന്‍ മാത്രമല്ല! പൃഥ്വിരാജ് രണ്ടും കൽപ്പിച്ചിറങ്ങിയതാണ്..

  |

  മോഹന്‍ലാലിന്റെ ലൂസിഫറിന്റെ ചിത്രീകരണം ജൂലൈ മാസം ആരംഭിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതും മോഹന്‍ലാല്‍ നായകനാവുന്നു എന്നതുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. സിനിമയുടെ വിശേഷങ്ങളറിയാന്‍ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

  മോഹന്‍ലാലും മമ്മൂട്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവര്‍! അന്നും ഇന്നും കോരിത്തരിപ്പിക്കും...

  ലൂസിഫറെന്ന പേരില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമയുടെ ലെക്കോഷനില്‍ നിന്നും ചിത്രങ്ങളും വീഡിയോസും നിരന്തരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുതിയൊരു വിശേഷം കൂടി എത്തിയിരിക്കുകയാണ്.

  ലൂസിഫര്‍

  ലൂസിഫര്‍

  നടന്‍ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം നടത്തുന്ന സിനിമയാണ് ലൂസിഫര്‍. ലൂസിഫറിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് നിന്നും വണ്ടിപ്പെരിയാറില്‍ നിന്നും ആരംഭിച്ചിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തിരുവനന്തപുരത്ത് ഒരു മാസം നീളുന്ന ചിത്രീകരണം ഉണ്ടാവും. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയിലെ താരങ്ങളെ കുറിച്ച് പലതരം വാര്‍ത്തകളും വന്നിരുന്നു.

  പൃഥ്വിരാജും അഭിനയിക്കുന്നു...

  പൃഥ്വിരാജും അഭിനയിക്കുന്നു...

  ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധാനത്തിനൊപ്പം സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പൃഥ്വിരാജും അഭിനയിക്കുന്നുണ്ടെന്നാണ്. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും താരം എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ലൊക്കേഷനില്‍ നിന്നും പുറത്ത് വരുന്ന ചില ചിത്രങ്ങള്‍ നല്‍കുന്ന സൂചന ഇത് ശരിവെക്കുന്നതാണ്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു റിപ്പോര്‍ട്ട് ഇനിയും പുറത്ത് വിട്ടിട്ടില്ല. പൃഥ്വി കൂടെ ഓണ്‍ സ്‌ക്രീനിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.

   വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  മോഹന്‍ലാല്‍ നായകനാവുമ്പോള്‍ ലൂസിഫറില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഒപ്പം യുവതാരങ്ങളായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, എന്നിവരും ലൂസിഫറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, ഫാസില്‍ (സംവിധായകന്‍) തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

  ചിത്രീകരണം പുരോഗമിക്കുന്നു..

  ചിത്രീകരണം പുരോഗമിക്കുന്നു..

  ജൂലൈ പതിനെട്ടിന് ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പെരുമഴയും വെള്ളപ്പൊക്കവും സിനിമ ഷൂട്ടിംഗുകളെ സാരമായി ബാധിച്ചിരുന്നു. ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ മഴ കനത്തതോടെ ലൂസിഫറിന്റെയും ചിത്രീകരണം ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു. ഇക്കാര്യം പൃഥ്വി തന്നെ തുറന്ന് പറഞ്ഞിരുന്നു.

   സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്

  സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്

  തമിഴ് ചിത്രം ജില്ലയ്ക്ക് ശേഷം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കലിപ്പ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും ഇടയ്ക്ക് വാര്‍ത്ത വന്നിരുന്നു. സിനിമയില്‍ കറുത്ത നിറമുള്ള അംബാസിഡര്‍ കാറാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്. നമ്പര്‍ പ്ലേറ്റ് 666 എന്നുള്ള കാറിന്റെ ചിത്രം വൈറലായി മാറിയിരുന്നു.

  English summary
  Prithviraj to play cop again in Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X