twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്‍റെ നയന്‍ സംസ്ഥാന അവാര്‍ഡിന്! മകന് പുരസ്‌കാരം നല്‍കാന്‍ കമല്‍? വിവാദം മുറുകുന്നു!

    |

    യുവതാരനിരയില്‍ ശ്രദ്ധേയനായ പൃഥ്വിരാജിന് ആരാധകരേറെയാണ്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായി മാറിയത്. സ്വന്തമായി നിര്‍മ്മാണക്കമ്പനിയുമായും സജീവമാണ് അദ്ദേഹം. നയന്‍ എന്ന ചിത്രമായിരുന്നു ഈ ബാനറില്‍ നിന്നും ആദ്യം പുറത്തുവന്നത്. കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് സയന്റിഫിക് ത്രില്ലറായ നയന്‍ സംവിധാനം ചെയ്തത്.

    ഇങ്ങനെയൊരു ചിത്രം മലയാളത്തില്‍ സാധ്യമല്ലെന്നായിരുന്നു പല നിര്‍മ്മാതാക്കളും പറഞ്ഞത്. അക്കാരണം പറഞ്ഞായിരുന്നു പലരും പിന്‍വാങ്ങിയതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് അത്ര വ്യക്തമായി അറിയാത്തവരാണ് ഇത്തരത്തില്‍ പിന്‍വാങ്ങിയത്. അവരോടൊന്നും പരാതിയോ പരിഭവമോ ഇല്ലെന്നും പൃഥ്വിയും ജെനൂസും പറഞ്ഞിരുന്നു. സംസ്ഥാന അവാര്‍ഡ് ലിസ്റ്റില്‍ നയനെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ച.

    സംസ്ഥാന അവാര്‍ഡ് ലിസ്റ്റില്‍

    സംസ്ഥാന അവാര്‍ഡ് ലിസ്റ്റില്‍

    പൃഥ്വിരാജ് നായകനായി അഭിനയിച്ച നയന്‍ സംസ്ഥാന അവാര്‍ഡ് ലിസ്റ്റില്‍ പരിഗണിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്തത്. സയന്റിഫിക് ത്രില്ലറായെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ അധികമാരും ചെയ്തിട്ടില്ലാത്ത പരീക്ഷണമായിരുന്നു പൃഥ്വിയും ജെനൂസും നടത്തിയത്.

    വിവാദം മുറുകുന്നു

    വിവാദം മുറുകുന്നു

    സംസ്ഥാന അവാര്‍ഡ് ലിസ്റ്റില്‍ നയന്‍ ഉള്‍പ്പെട്ടതോടെയാണ് വിവാദങ്ങളും തുടങ്ങിയത്. ജൂറി അംഗങ്ങളുടെയോ അടുത്ത കുടുംബാംഗങ്ങളുടെയോ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കരുതെന്ന നിര്‍ദേശം ലംഘിച്ചുവെന്നാരോപിച്ചാണ് സംവിധായകര്‍ എത്തിയിട്ടുള്ളത്. നേരത്തെയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്നും അന്നും വ്യാപക പ്രതിഷേധമുണ്ടായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    നെപ്പോട്ടിസം

    നെപ്പോട്ടിസം

    കമല്‍ മകന്റെ ചിത്രം പരിഗണിച്ചതോടെയാണ് നെപ്പോട്ടിസം വിവാദം വീണ്ടും തലപൊക്കിയത്. താരപുത്രന്‍മാരും താരപുത്രികളുമെല്ലാം സിനിമയില്‍ നിലനില്‍ക്കുന്നതിന് പിന്നിലെ പ്രധാന കാരണം നെപ്പോട്ടിസമാണെന്നായിരുന്നു പലരും പറഞ്ഞത്. തുടക്കത്തില്‍ താരപുത്രന്‍-താരപുത്രി ഇമേജ് സഹായകമായി തോന്നാറുണ്ടെങ്കിലും കഴിവുണ്ടെങ്കിലേ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാനാവൂയെന്നായിരുന്നു താരപുത്രന്‍മാരും താരപുത്രികളും പറഞ്ഞത്.

    കമല്‍ രാജി വെക്കണം

    കമല്‍ രാജി വെക്കണം

    മകന്റെ ചിത്രം പരിഗണനക്ക് വന്നിട്ടുള്ളതിനാല്‍ കമല്‍ രാജി വെക്കണമെന്ന അഭിപ്രായങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ടികെ രാജീവ് കുമാര്‍ ഇവരെല്ലാം സ്വന്തം സിനിമകള്‍ പരിഗണനക്ക് വന്ന സമയത്ത് രാജി വെച്ചിരുന്നു. ജെനൂസിന്റെ സിനിമ പരിഗണിക്കുന്നതിനാല്‍ കമലും രാജി വെക്കണമെന്നാണ് സംവിധായകര്‍ പറയുന്നത്. അല്ലെങ്കില്‍ ജെനൂസിന്റെ സിനിമ പരിഗണിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon
    സംവിധായകന്റെ മറുപടി

    സംവിധായകന്റെ മറുപടി

    നയന്‍ സംസ്ഥാന അവാര്‍ഡ് ലിസ്റ്റില്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടയില്‍ ഇതേക്കുറിച്ച് പ്രതികരിച്ച്് സംവിധായകനും എത്തിയിട്ടുണ്ട്. ഇന്ദ്രന്‍സും അടൂര്‍ ഗോപാലകൃഷ്ണനും രാജി വെച്ചതിന് പിന്നിലെ കാരണം അവരുടെ ചിത്രങ്ങള്‍ പരിഗണിച്ചതല്ല. അക്കാദമി അംഗങ്ങള്‍ക്ക് വ്യക്തിഗതമായ അവാര്‍ഡിന് അപേക്ഷിക്കാന്‍ പാടില്ലെന്നുള്ളതാണ് നിയമം. ശേഷമെന്ന ചിത്രം പരിഗണിക്കുന്നതിനാലായിരുന്നു ടികെ രാജീവ് കുമാര്‍ രാജിവെച്ചത്. നയന്‍ സിനിമയ്ക്കായി അപേക്ഷ നല്‍കിയിട്ടുള്ളത് പൃഥ്വിരാജാണ്.

    English summary
    Prithviraj's 9 in Kerala State Film Award List, Directors says Nepotism repeats
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X