»   » പരസ്യമായി ഐ ലവ് യു പറഞ്ഞ പെണ്‍കുട്ടിയ്ക്ക് പൃഥ്വിരാജ് നല്‍കിയ മറുപടി; വീഡിയോ വൈറലാകുന്നു

പരസ്യമായി ഐ ലവ് യു പറഞ്ഞ പെണ്‍കുട്ടിയ്ക്ക് പൃഥ്വിരാജ് നല്‍കിയ മറുപടി; വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അല്പം പഴയ വീഡിയോ ആണ്. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ രഞ്ജിത്തിനൊപ്പം ഒരു ടെലിവിഷന്‍ പ്രോഗ്രാമിന് എത്തിയതായിരുന്നു പൃഥ്വിരാജ്.

ലൂസിഫറുമായി ബന്ധപ്പെട്ടിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുകളും വ്യാജമെന്ന് പൃഥ്വിരാജ്!

പൃഥ്വിരാജിനെയും രഞ്ജിത്തിനെയും ഇരുത്തി വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു പെണ്‍കുട്ടിയുടെ രസകരമായ ചോദ്യം വന്നത്. അതിന് പൃഥ്വിരാജ് നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

എന്തായിരുന്നു ചോദ്യം

പലതരത്തിലുള്ള ആരാധനയും ഉണ്ടാവും. ആരാധന മൂത്ത് ചങ്ങലയ്ക്ക് ഇടേണ്ട അവസ്ഥവരെ എത്തിയ ആരാധികമാരുടെ കൂട്ടമുണ്ട്. വിവാഹ ശേഷം പ്രണയാഭ്യര്‍ത്ഥനയുമായി ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം

ചാക്കോച്ചന്റെ അത്രയും ഇല്ല

കുഞ്ചാക്കോ ബോബന്റെ അത്രയും വലിയ ആരാധികമാര്‍ തനിക്ക് ഉണ്ടായിട്ടില്ല എന്നായിരുന്നു അതിന് പൃഥ്വിരാജിന്റെ മറുപടി. ചാക്കോച്ചനൊക്കെ സ്വന്തം രക്തത്തില്‍ എഴുതിയ പ്രണയ ലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടത്രെ. ആ ലെവലിലൊന്നും ഇതുവരെ ഞാന്‍ എത്തിയിട്ടില്ല.

പൊതുവേദിയില്‍ ഐ ലവ് യു പറഞ്ഞാലോ

ഞാന്‍ ഇപ്പോള്‍ ഒരു പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെങ്കില്‍ അതിനോട് എങ്ങിനെ പ്രതികരിയ്ക്കും എന്നായിരുന്നു പിന്നെ ആ വിദ്യാര്‍ത്ഥിയുടെ ചോദ്യം. എങ്കില്‍ കുട്ടി എന്നോട് 'ഐ ലവ് യു' പറയൂ എന്നായി പൃഥ്വി. ആദ്യം മടിച്ചെങ്കിലും പിന്നെ പെണ്‍കുട്ടി ഐ ലവ് യു പറഞ്ഞു. 'ഐ ലവ് യു ടൂ' എന്ന് പൃഥ്വിയും പറഞ്ഞു.

വീഡിയോ കാണാം

വളരെ രസകരമായ ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ. പൃഥ്വിരാജിനോടുള്ള ആരാധന ഒരിക്കല്‍ കൂടെ കൂടിയേക്കാം

പൃഥ്വിയുടെ ഫോട്ടോസിനായി

English summary
Prithviraj's funny reaction when a girl proposed him publicly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam