India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകന്മാരുടെ കൂടെയുള്ള ലിപ് ലോക് പ്രശ്‌നമായി; റാഷി ഖന്നയുടെ ചുംബന രംഗമുള്ള സിനിമ പരാജയമെന്ന് കണ്ടെത്തല്‍

  |

  നടിമാരുടെ ലിപ് ലോക്കും ഗ്ലാമറസ് രംഗങ്ങളും പല സിനിമകളിലും ഉള്‍പ്പെടുത്താറുണ്ട്. അതൊക്കെ ട്രെയിലറിലും ടീസറിലും കാണിക്കുന്നത് സിനിമ കാണാന്‍ ആളുകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടിയാണ്. എന്നാല്‍ നിരന്തരം ചുംബന രംഗങ്ങള്‍ ചെയ്തിട്ടും പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നൊരു നടിയുണ്ട്.

  തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടി റാഷി ഖന്നയുടെ തുടക്കം ഹിന്ദി ചിത്രത്തിലൂടെയാണ്. ജോണ്‍ എബ്രഹാം, നര്‍ഗീസ് ഫക്രി എന്നിവരോടൊപ്പം അഭിനയിച്ച മദ്രാസ് കഫേയിലൂടെയാണ് റാഷി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

  പിന്നീട് തെലുങ്കിലെ പ്രമുഖരുടെ കൂടെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. ആദ്യ ചിത്രം തന്നെ ടോളിവുഡില്‍ സ്വാധീനം ചെലുത്തിയതിന് ശേഷം തമിഴിലും സിനിമകള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

  rashi-khanna

  അതേ സമയം ചില സിനിമകളില്‍ റാഷി ചുംബന രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ സിനിമകളെല്ലാം ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചരിത്രമാണുള്ളത്. ചുണ്ടില്‍ ചുംബിക്കുന്ന രംഗങ്ങള്‍ രാശി ഖന്നയുടെ കരിയറില്‍ തന്നെ മോശമായി മാറുന്നുവെന്ന ഗതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

  Also Read: വിവാഹത്തിന് മുന്‍പേ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്; സ്‌ക്രീനില്‍ പ്രണയവും ജീവിതത്തില്‍ വഴക്കുമാണെന്ന് നീതു കപൂർ

  താങ്ക്യൂ എന്ന സിനിമയില്‍ നാഗചൈതന്യയുടെ നായികയായിട്ടാണ് റാഷി അഭിനയിച്ചത്. ജൂലൈ 22 ന് റിലീസ് ചെയ്ത സിനിമ തിയറ്ററുകളില്‍ സജീവമാവുകയാണ്.

  Also Read: ഒന്നിച്ച് പഠിച്ച സുഹൃത്ത് തന്നെയാണ് കാമുകന്‍; കെട്ടുമെന്ന് ഉറപ്പൊന്നുമില്ല, പ്രണയത്തെ കുറിച്ച് നടി അനാര്‍ക്കലി

  rashi-khanna

  ഈ ചിത്രത്തില്‍ നാഗയ്‌ക്കൊപ്പം റാഷിയുടെ ലിപ് ലോക് സീനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ സിനിമ ദുരന്തമായി മാറി. ഇതിന് മുന്‍പ് വരുണ്‍ തേജിനൊപ്പം തോളി എന്ന ചിത്രത്തില്‍ റാഷി ലിപ് ലോക് ചെയ്തിരുന്നു. പക്ഷേ ഈ സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആയി മാറി എന്ന ചരിത്രവും ഉണ്ട്.

  അതിന് ശേഷമാണ് റാഷിയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. വിജയ് ദേവരകൊണ്ടയുടെ വേള്‍ഡ് ഫെയിമസ് ലവര്‍ എന്ന ചിത്രത്തിലും ലിപ് ലോക് ചെയ്തു.

  Also Read: ഇതൊരു കുന്നുമ്മല്‍ ശാന്തയല്ല; ഒരു സ്ത്രീയുടെ വശ്യത അഭിനയിച്ച് കാണിച്ച ചിത്രം കംബോജിയെ കുറിച്ച് നടി സോന നായര്‍

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  ആരാധകര്‍ക്കിടയില്‍ ഈ ചിത്രങ്ങള്‍ ചര്‍ച്ചയായെങ്കിലും ബോക്‌സോഫീസില്‍ വാണിജ്യപരമായി പരാജയമായി. ഇപ്പോള്‍ വിക്രം കെ കുമാര്‍ സംവിധാനം ചെയ്ത താങ്ക്യൂ എന്ന സിനിമയാണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ഇതും സാമ്പത്തിക പരാജയം നേരിട്ടിരിക്കുകയാണ്. ഇതോടെ ഗ്ലാമറസ് സുന്ദരിയായ റാഷിയുടെ ചുംബന രംഗങ്ങള്‍ തെറ്റായ തീരുമാനമാവുകയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്.

  Read more about: raashi khanna
  English summary
  Prithviraj's Heroine Raashi Khanna's Kiss Scene Movie Becomes Box-Office Flops
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X