പ്രേക്ഷക മനസുകള്‍ കീഴടക്കി 'കൂടെ' മുന്നേറുന്നൂ! ആദ്യ ദിന കളക്ഷന്‍ പുറത്ത്!!

By Midhun

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിനുശേഷം അഞ്ജലി മേനോന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് കൂടെ. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തി എന്നതു തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. കൂടെ പൃഥ്വിരാജും പാര്‍വതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജൂലായ് 14ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

എല്ലാതരം ആളുകളെയും ഇഷ്ടപ്പെടുത്തുന്ന ഒരു ചിത്രമാണ് കൂടെയെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. ചിത്രത്തില്‍ പൃഥ്വിയുടെയും നസ്രിയയുടെയും പ്രകടനത്തെക്കുറിച്ചാണ് പ്രേക്ഷകരെല്ലാം മനസു തുറന്നിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയ്ക്കിടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

കൂടെയ്ക്ക് മികച്ച പ്രതികരണം

കൂടെയ്ക്ക് മികച്ച പ്രതികരണം

ബാംഗ്ലൂര്‍ ഡേയ്‌സ്, ഉസ്താദ് ഹോട്ടല്‍ പോലുളള ചിത്രങ്ങള്‍ നല്‍കിയ ആവേശമാണ് അഞ്ജലി മേനോന്റെ സിനിമകള്‍ കാണാനായി പ്രേക്ഷകരെ പ്രേരിപ്പിക്കാറുളളത്. ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അഞ്ജലി കൂടെയുമായി എത്തിയിരിക്കുന്നത്. ഇത്തവണയും ബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായാണ് അഞ്ജലി എത്തിയിരിക്കുന്നത്. താരങ്ങളുടെ അഭിനയ പ്രകടനങ്ങള്‍ക്കൊപ്പം അഞ്ജലി മേനോന്റെ കൈയ്യടക്കമുളള സംവിധാനം കൂടി ചേര്‍ന്നപ്പോഴാണ് കൂടെ ഇത്രയും മികവുറ്റതായിരിക്കുന്നത്.

പൃഥ്വിയും നസ്രിയയും

പൃഥ്വിയും നസ്രിയയും

പൃഥ്വിരാജും നസ്രിയയും ആദ്യമായി ഒന്നിച്ച സിനിമയാണ് കൂടെ. ചിത്രത്തില്‍ ജോഷ്വാ എന്ന കഥാപാത്രമായി പൃഥ്വി എത്തുമ്പോള്‍ ജെന്നി എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുളള നസ്രിയയുടെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. കൂടെയില്‍ നസ്രിയയുടെ സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജിന്റെയും നസ്രിയയുടെയും പ്രകടനങ്ങള്‍ക്കാണ് പ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ജോഷ്വായുടെ കാമുകി

ജോഷ്വായുടെ കാമുകി

കൂടെയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വായുടെ കാമുകിയായ സോഫി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ചിത്രത്തിലും പക്വതയാര്‍ന്ന പ്രകടനമാണ് പാര്‍വതി നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പതിയെ വന്നുകയറി കൂടെയ്ക്ക് മറ്റൊരു സൗന്ദര്യമാണ് പാര്‍വതി നിറയ്ക്കുന്നത്. ചിത്രത്തില്‍ സോഫി എന്ന കഥാപാത്രത്തെ മികവുറ്റതാക്കാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭി്ച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടെയുടെ റിലീസിങ്ങിനോടനുബന്ധിച്ചായിരുന്നു മികച്ചൊരു ട്രെയിലര്‍ പുറത്തുവന്നത്. കൂടെയുടെ പ്രഖ്യാപന വേള മുതല്‍ക്കെ ഈയൊരു സ്വീകാര്യത ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

കൂടെ ട്രെയിലര്‍

കൂടെ ട്രെയിലര്‍

പാട്ടുകള്‍

പാട്ടുകള്‍

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. എം.ജയചന്ദ്രനും രഘു ദീക്ഷിതുമാണ് കൂടെയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കൂടെയില്‍ ബെന്നി ദയാല്‍ പാടിയ പറന്നേ എന്ന പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒരു ആഘോഷഗാനമായി ഒരുക്കിയ പാട്ടില്‍ സിദ്ധാര്‍ത്ഥ് മേനോന്‍,റോഷന്‍ മാത്യൂ, നസ്രിയ തുടങ്ങിയവരായിരുന്നു എത്തിയിരുന്നത്. ഒരു മില്ല്യണിലധികം ആളുകളാണ് ഈ പാട്ട് ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്

വീഡിയോ കാണൂ

വീഡിയോ കാണൂ

ബോക്‌സ് ഓഫീസ് കളക്ഷന്‍

ബോക്‌സ് ഓഫീസ് കളക്ഷന്‍

കൂടെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനം 99.10 ശതമാനം ഒക്യൂപെന്‍സിയോടെ 6.10 ലക്ഷം ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.ആദ്യ ദിനത്തിലെ പതിനേഴ് ഷോകളില്‍ പതിമൂന്ന് ഹൗസ് ഫുള്‍ ഷോകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 1.69 ലക്ഷം രൂപയാണ് തിരുവനന്തപുരം എരീസ് പ്ലക്‌സില്‍ നിന്നും ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത്. മികച്ച കളക്ഷനുപുറമെ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ് ഫുള്‍ ഷോസുമായാണ് ചിത്രം മുന്നേറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X