»   » ഇങ്ങള് ശരിയ്ക്കും മലയാളി തന്നെയാണോ; പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ട് വീണ്ടും കണ്ണ്തള്ളിയ മലയാളി

ഇങ്ങള് ശരിയ്ക്കും മലയാളി തന്നെയാണോ; പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ട് വീണ്ടും കണ്ണ്തള്ളിയ മലയാളി

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് പറയുന്ന നടന്‍ തന്റെ ഭര്‍ത്താവാണ് എന്ന് പറഞ്ഞതിന് സുപ്രിയ മേനോന്‍ കേട്ട ട്രോളുകള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ കാലം പോകെ ആ പറഞ്ഞതിന്റെ പൊരുള്‍ മലയാളികള്‍ക്ക് മനസ്സിലായി.

പ്രതീക്ഷയുണ്ട്, 2016 ന്റെ ഒടുക്കത്തിലെ നഷ്ടങ്ങളെല്ലാം മറികടക്കണം എന്ന് പൃഥ്വിരാജ്

ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞ ഭാര്യയുടെ വാക്കുകളെ വളച്ചൊടിച്ച ട്രോളന്മാര്‍ക്കുള്ള മറുപടിയായിരുന്നു പിന്നീടുള്ള പൃഥ്വിരാജിന്റെ ഓരോ പോസ്റ്റുകളും എന്ന് തോന്നുന്നു. കടുകട്ടി ഇംഗ്ലീഷില്‍ ഫേസ്ബുക്കില്‍ പൃഥ്വി പോസ്റ്റിടാന്‍ തുടങ്ങിയതോടെ അന്ന് ട്രോളിയവര്‍ക്ക് സമ്മതിക്കേണ്ടി വന്നു, 'നിങ്ങള്‍ തന്നെയാണ് രാജുവേട്ട മലയാളത്തില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നത്' എന്ന്.

ഏറ്റവുമൊടുവിലത്തെ പോസ്റ്റ്

2017 ലെ പ്രതീക്ഷകളെ കുറിച്ച് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം

നിങ്ങള്‍ മലയാളി തന്നെയോ

രാജുവേട്ട നീങ്ങള് ശരിയ്ക്കും മലയാളി തന്നെയാണോ, ഡിഗ്രി തോറ്റ ഞങ്ങളോട് ഇതൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ, ഇതിന്റെ അര്‍ത്ഥം ഞാന്‍ എവിടെ നിന്ന് കണ്ടു പിടിയ്ക്കും, സംഗതി ഒന്നും മനസ്സിലായില്ലെങ്കിലും നിങ്ങള്‍ വേറെ ലെവലാണ്... ഇങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വന്ന രസകരമായ കമന്റുകള്‍..

പൃഥ്വിയുടെ ഇംഗ്ലീഷ്

ജോണ്‍ ബ്രിട്ടാസിന്റെ ഒരു അഭിമുഖത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു, പൃഥ്വിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെ കുറിച്ച് ഭാര്യ സുപ്രിയ അഭിപ്രായം പറഞ്ഞത്. അതോടെ പലരും നടനെ ട്രോളാന്‍ തുടങ്ങി. ഈ ഒരൊറ്റ അഭിമുഖം കൊണ്ട് പൃഥ്വിരാജിനെ വിമര്‍ശിച്ചവര്‍ ഒരുപാടായിരുന്നു. എന്നാല്‍ വിമര്‍ശിച്ചവരെ കൊണ്ടെല്ലാം പിന്നീട് പൃഥ്വി തന്നെ മാറ്റി പറയിപ്പിച്ചു.

ഇതാദ്യമല്ല

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റ് കണ്ട് ആരാധകര്‍ ഞെട്ടുന്നത് ഇതാദ്യത്തെ സംഭവമല്ല. നിരവധി ട്രോളുകള്‍ ഈ വിഷയത്തില്‍ ട്രോളന്മാരുടെ ചിന്തയില്‍ പിറന്നിട്ടുണ്ട്. മുഹമ്മദലിയെ അനുസ്മരിച്ച് നടന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ശരിയ്ക്കും ആരാധകര്‍ ഞെട്ടിയത്.

പുതിയ ചിത്രങ്ങള്‍

ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്രയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. ടിയാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ബ്ലെസിയുടെ ആട് ജീവിതവും, ആര്‍ എസ് വിമലിന്റെ കര്‍ണനും പ്രദീഷ് എം നായരുടെ വിമാനവുമാണ് പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍.

English summary
Prithviraj's latest facebook post goes viral on social media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam