»   » ചങ്ക് വേണ്ട.. സ്‌നേഹം മതി... ആരാധകന് പൃഥ്വിയുടെ മറുപടി

ചങ്ക് വേണ്ട.. സ്‌നേഹം മതി... ആരാധകന് പൃഥ്വിയുടെ മറുപടി

By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്ക് ട്വിറ്റര്‍ പോലുള്ള നവമാധ്യമങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ പൃഥ്വിരാജ് എത്താറുള്ളൂ. എന്നിരുന്നാലും പുതിയ സിനിമയുടെ വിശേഷങ്ങളൊക്കെ നിരന്തരം പങ്കുവയ്ക്കും. ചില കമന്റുകള്‍ക്ക് മറുപടിയും നല്‍കും.

മഞ്ജുവിന്റെ നായകനായി വിളിച്ചു; പൃഥ്വിരാജ് ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിവച്ചു വന്നു!!

അങ്ങനെ ട്വിറ്ററില്‍ പൃഥ്വിരാജ് ഒരു ആരാധകന് നല്‍കിയ മറുപടി ചങ്കില്‍ തൊടുന്നതാണ്. ചോദിച്ചാല്‍ ചങ്ക് പറിച്ചു തരും എന്ന് പറഞ്ഞ ആരാധകനോട് പൃഥ്വി പറഞ്ഞു, ചങ്ക് വേണ്ട.. സ്‌നേഹം മതി... കാണാം

പരാതിയുമായി എത്തിയ ആരാധകന്‍

'അബിഡ് എന്ന ആരാധകന് മാത്രം മറുപടി കൊടുക്കകയും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ മാത്രം റീ ട്വീറ്റ് ചെയ്യുകയും ചെയ്യുന്നു. ഞാനും രാജുവേട്ടന്റെ ആരാധകനാ. ചോദിച്ചാല്‍ ചങ്ക് പറിച്ചു തരുന്ന ആരാധകന്‍'- ബിജോയ് ബെന്നി എന്ന ആരാധകന്‍ എഴുതി

പൃഥ്വിരാജിന്റെ മറുപടി

ബിജോയ് യുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് പൃഥ്വിരാജ് പറഞ്ഞു.. 'ചങ്ക് വേണ്ട... സ്‌നേഹം മതി..'

ഇതാണ് ട്വീറ്റും റീട്വീറ്റും

ഇതാണ് പൃഥ്വിയും ആരാധകനും ട്വിറ്ററില്‍ നടത്തിയ സംഭാഷണം

ഊഴം കാത്ത് പൃഥ്വി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴമാണ് പൃഥ്വിയുടെ അടുത്ത റിലീസിങ് ചിത്രം. ചിത്രം സെപ്റ്റംബര്‍ 8 ന് റിലീസ് ചെയ്യും. എസ്ര എന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Prithviraj's sweet reply to a fan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam