Just In
- 21 min ago
ടാസ്കുകളില് ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ? ഫിറോസ് പറഞ്ഞത് അനാവശ്യമല്ല, ആവശ്യമുള്ളത്
- 38 min ago
തന്റെ സങ്കടവും സംശയവും മണിക്കുട്ടന് മുന്നിൽ തുറന്ന് പറഞ്ഞ് സൂര്യ, ഇത് പ്രീ പ്ലാൻഡ് ആണ്...
- 1 hr ago
സിനിമാക്കാരനായത് കൊണ്ട് പെണ്ണ് കിട്ടുന്നില്ല; സ്വാതിയെ പെണ്ണ് കാണാന്‍ പോയത് മുതലുള്ള കഥ പറഞ്ഞ് നടന് വിജിലേഷ്
- 1 hr ago
കർണൻ: അടിച്ചമർത്തപ്പെട്ടവന്റെ പൊട്ടിത്തെറി, രക്തം കൊണ്ടെഴുതിയ തിരിച്ചടി — ശൈലന്റെ റിവ്യൂ
Don't Miss!
- Lifestyle
വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്; പക്ഷേ ഗുണം ലഭിക്കണമെങ്കില്‍ ഇങ്ങനെ കഴിക്കണം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- News
69 സീറ്റുകളിൽ കോൺഗ്രസിന് വിജയം ഉറപ്പ്: ജില്ലാടിസ്ഥാനത്തിൽ കണക്ക് നിരത്തി പാർട്ടി
- Automobiles
എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്
- Sports
IPL 2021: ബുംറയ്ക്ക് മുന്നില്‍ വീണ്ടും കോലി പുറത്ത്, ഇത് നാലാം തവണ, കണക്കുകളിതാ
- Finance
10 ദിവസം കൊണ്ട് പൊന്നിന് 1,400 രൂപ കൂടി; സ്വര്‍ണത്തിന്റെ ക്ഷീണം മാറിയോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മിനിസ്ക്രീനിൽ ചുവട് വയ്ക്കാൻ പൃഥ്വിരാജ്, റിയാലിറ്റി ഷോ അവതാരകനായി നടൻ എത്തുന്നു
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. 2002ൽ പുറത്തിറങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ്. നടൻ എന്നതിൽ ഉപരി പൃഥ്വിരാജ് മികച്ച സംവിധായകൻ കൂടിയാണ്. ലൂസിഫർ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ അദ്ദേഹം അത് തെളിയിക്കുകയായിരുന്നു.
ഇപ്പോഴിത പുതിയൊരു ചുവട് വയ്പ്പുമായി പൃഥ്വിരാജ് എത്തുകയാണ്. ബിഗ് സ്ക്രീനില്ല, മിനിസ്ക്രീനിലാണ് താരം എത്തുന്നത്. മോഹൻലാൽ, മുകേഷ്, ജഗദീഷ്, സുരേഷ് ഗോപി എന്നിവർക്ക് പിന്നാലെ ടെലിവിഷൻ രംഗത്തേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോയായ മാസ്റ്റർ ഷെഫിന്റെ മലയാളം പതിപ്പിന്റെ അവതാരകനായിട്ടാണ് താരം എത്തുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനമോ പ്രതികരണമോ ഇതുവരെയുണ്ടായിട്ടില്ല. ഇതിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ഈ ഷോ ആരംഭിക്കുന്നുണ്ട്.

ഇതിന് മുൻപും ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. ന്യൂസ് 18 കേരളമാണ് ഇതുസംബന്ധമായ വാർത്ത അന്ന് പുറത്തു വിട്ടത്. എന്നാൽ ഷോയുടെ പേരോ മറ്റ് വിവരങ്ങളെ റിപ്പോർട്ടിൽ ഇല്ലായിരുന്നു.സൂര്യ ടിവിൽ ഉടൻ ആരംഭിക്കുന്ന ഷോയിലാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നതെന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ട്. എന്നാൽ സൂര്യ ടിവിയോ നടന്റെ ഭാഗത്ത് നിന്നോ ഇതുസംബന്ധമായ പ്രതികരണം ഇല്ലായിരുന്നു.

മോഹൻലാൽ, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയവരാണ് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരങ്ങൾ. നിലവിൽ രാജ്യമെമ്പാടും ആരാധകരുളള ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനാണ് മോഹൻലാൽ. മൂന്നാം സീസണാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങൾ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്.

മോഹൻലാലിനെ പോലെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സെലിബ്രിറ്റി അവതാരകനായിരുന്നു സുരേഷ് ഗോപി. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു, നടന്റെ വ്യത്യസ്തമായ അവതരണ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത പുതിയൊരും ഷോയുമായി താരം പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് . അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഷോയിലൂടെയാണ് താരം എത്തുന്നത്. സൂര്യ ടിവിയാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്.