»   » പൃഥ്വിയെത്തിയില്ല; സിംഹാസനം വൈകുന്നു

പൃഥ്വിയെത്തിയില്ല; സിംഹാസനം വൈകുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/prithvirajs-simhasanam-to-release-on-june-29-2-102375.html">Next »</a></li></ul>
Prithviraj
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിംഹാസനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിലെ പുതുമുഖ നായികയായ ഐശ്വര്യദേവന്‍ മൂലം സെറ്റില്‍ പല പ്രശ്‌നങ്ങളുമുണ്ടായതായി മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തനിക്ക് സ്വന്തമായി ഒരു കാരവാന്‍ വേണമെന്ന് നടി വാശിപിടിച്ചുവെന്നും സിനിമയിലെ രണ്ടാമത്തെ നായികയായ വന്ദനയേക്കാള്‍ കൂടുതല്‍ പ്രാധാന്യം തന്റെ കഥാപാത്രത്തിന് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ സിംഹാസനത്തിലെ മറ്റൊരു താരത്തെ കുറിച്ചും അത്ര സുഖകരമല്ലാത്ത ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. കഥയിലെ താരം മറ്റാരുമല്ല സിംഹാസനത്തിലെ നായകന്‍ പൃഥ്വി തന്നെ.

തന്റെ വാക്കുകളുടെ പേരില്‍ എപ്പോഴും വിവാദത്തിലകപ്പെടുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഡബ്ബിംങ്ങിന് എത്താത്തതാണ് ചര്‍ച്ചയായിരിക്കുന്നത്. മനസ്സില്‍ തോന്നുന്നതെന്തും തുറന്നു പറയുന്ന സ്വഭാവക്കാരനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന പൃഥ്വി പക്ഷേ ഇക്കാര്യത്തില്‍ അത്ര കണ്ട് സുതാര്യത കാണിച്ചില്ലെന്നാണ് സിനിമാലോകത്തെ സംസാരം.

തനിക്ക് പനിയായതിനാലാണ് ഡബ്ബിങ്ങിന് എത്താത്തതെന്നാണ് നടന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്. നടന്‍ വിട്ടുനില്‍ക്കുന്നതിന് പിന്നില്‍ മറ്റു ചില കാരണങ്ങളാണെന്ന് അവര്‍ കണ്ടെത്തി കഴിഞ്ഞു.

അടുത്ത പേജില്‍
പൃഥ്വി വിട്ടുനില്‍ക്കുന്നത് പ്രതിഫലത്തിന്റെ പേരില്‍?

<ul id="pagination-digg"><li class="next"><a href="/gossips/prithvirajs-simhasanam-to-release-on-june-29-2-102375.html">Next »</a></li></ul>
English summary
Following his recent movie 'Hero' which is currently in theatres, Prithviraj will soon have a release with 'Simhasanam'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam