'കരിയറിനെ ബാധിക്കുമോയെന്ന ഭയം...'; നടൻ അഥർവ പ്രിയ ആനന്ദുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചു?
ഇമൈക്ക നൊടികൾ, ബൂമറാങ്ങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തമിഴ് യുവ നടനാണ് അഥർവ മുരളി. 2010ൽ ബാന കാത്താടിയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം ഇതുവരെ വലുതും ചെറുതുമായ ഒട്ടനവധി സിനികളുടെ ഭാഗമായി. ഒരു കാലത്ത് തമിഴ് സിനിമയിൽ തിളങ്ങി നിന്നിരുന്ന നായക നടൻ മുരളിയുടെ മകൻ കൂടിയാണ് അഥർവ.
നിരാശ കാമുകന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മുരളി അക്കാലത്ത് ആരാധക മനസിൽ ഇടം നേടിയത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് നാൽപ്പത്തിയാറാം വയസിൽ ഹൃദയാഘാതം മൂലം മുരളി അന്തരിച്ചത്.
മുരളിയുടെ മക്കളിൽ അഥർവ മാത്രമാണ് സിനിമയിലേക്ക് എത്തിയത്. അച്ഛൻ നേടിയെടുത്ത പോലൊരു സ്റ്റാർഡം തമിഴ് സിനിമയിൽ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അഥർവ. കുട്ടിക്കാലത്ത് അഥർവയ്ക്ക് സിനിമകളോട് അമിതമായ അഭിനിവേശമുണ്ടായിരുന്നുവെങ്കിലും നടനാകുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവമായി ചിന്തിച്ചിരുന്നില്ല. തുടക്കത്തിൽ വിമാനത്തിൽ ആകൃഷ്ടനായ അദ്ദേഹം പൈലറ്റാകാൻ ആഗ്രഹിച്ചിരുന്നു.

ഇപ്പോഴും പൈലറ്റായി ലൈസൻസ് നേടാനുള്ള ആഗ്രഹം അഥർവയ്ക്കുണ്ട്. താരം ഇതേ കുറിച്ച് ഇടയ്ക്കിടെ സംസാരിക്കാറുമുണ്ട്. ഇപ്പോഴിതാ അഥർവയുടെ പേര് വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്. നടി പ്രിയ ആനന്ദിന്റെ പേരിനൊപ്പമാണ് അഥർവയുടെ പേര് ചർച്ച ചെയ്യപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി അഥർവ പ്രിയ ആനന്ദുമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നുവെന്നും ഇപ്പോൾ ഇരുവരും വേർപിരിഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരുമ്പ് കുതിരെ എന്ന സിനിമയിൽ പ്രിയ ആനന്ദും അഥർവയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ശേഷമാണ് ഇരുവരും സൗഹൃത്തിലായി. ഇടയ്ക്ക് എന്റെ പ്രിയ സുഹൃത്ത് എന്ന തലക്കെട്ടോടെ പ്രിയയ്ക്കൊപ്പമുള്ള സെൽഫി ചിത്രങ്ങൾ അഥർവ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. പ്രിയയുമായി ലിവിങ് റിലേഷൻഷിപ്പിലായതിന് ശേഷം അഥർവ പ്രിയയ്ക്കൊപ്പം താമസിക്കാനായി പുതിയ വീട് വാങ്ങിയെന്നും വാർത്തകളുണ്ട്.
എന്നാൽ ഇതെല്ലാം ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും ചർച്ചയായതോടെ തന്റെ സിനിമാ ജീവിതം നഷ്ടമാകുമെന്ന് ഭയന്നാണ് പ്രിയ ആനന്ദുമായുള്ള ബന്ധം അഥർവ അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഈ വേർപിരിയൽ സഹിക്കവയ്യാതെ പ്രിയ ആനന്ദ് അഥർവയോട് ഈ ബന്ധം നിലനിർത്തി കൊണ്ടുപോകുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ അഥർവ തന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല. മുപ്പത്തിനാല് വയസാണ് അഥർവയുടെ പ്രായം. അഥർവയെക്കാൾ രണ്ട് വയസിന് മൂത്തതാണ് പ്രിയ ആനന്ദ്. അഭിനേത്രി എന്നതിന് പുറമെ മോഡൽ കൂടിയാണ് പ്രിയ ആനന്ദ്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രിയ 2008ൽ മോഡലിങിലൂടെയാണ് ലൈം ലൈറ്റിലേക്ക് എത്തിയത്.
തമിഴിൽ 2009ൽ പുറത്തിറങ്ങിയ വാമനൻ എന്ന ചിത്രമാണ് പ്രിയയുടെ ആദ്യ സിനിമ. പിന്നീട് ഒരു വർഷത്തിനുശേഷം ലീഡറിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2012ൽ ബോളിവുഡിലെ വിംഗ്ലീഷ് എന്ന സിനിമയിലും താരം വേഷമിട്ടു. മലയാളത്തിൽ എസ്ര അടക്കമുള്ള സിനിമകളിലും പ്രിയ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.
കായംകുളം കൊച്ചുണ്ണി, കോടതി സമക്ഷം ബാലൻ വക്കീൽ എന്നിവയാണ് പ്രിയ അഭിനയിച്ച മറ്റ് മലയാള സിനിമകൾ. സ്‌കൂൾ കാലഘട്ടത്തിൽ നടൻ സൂര്യയുടെ വലിയ ആരാധകനായിരുന്നു അഥർവ. മുറിയിൽ സൂര്യയുടെ സിക്‌സ് പാക്ക് കാണിക്കുന്ന ഒരു പോസ്റ്റർ ഉണ്ടായിരുന്നു.
വാസ്തവത്തിൽ സൂര്യയുടെ ഫിറ്റ്നസ് കണ്ട് പ്രചോദം ഉൾക്കൊണ്ടാണ് അഥർവയും ഫിറ്റ്നസിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയത്. പട്ടത്ത് അരസനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അഥർവയുടെ സിനിമ.


Click it and Unblock the Notifications











