അഡാറ് ലവിനു ശേഷം പ്രമുഖ റിയാലിറ്റി ഷോയിലേക്ക് പ്രിയ? താരമെത്തുക ബിഗ് ബോസിന് സമാനമായ ഷോയില്‍!
ഒരു അഡാറ് ലവിലൂടെ വന്ന പ്രിയാ പ്രകാശ് വാര്യര്‍ മലയാളികള്‍ക്കെന്ന പോലെ ലോകമെങ്ങും സുപരിചിതയായ താരമാണ്. ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞ നടി ഇപ്പോള്‍ അറിയപ്പെടുന്ന സെലിബ്രിറ്റി കൂടിയാണ്. മാണിക്യ മലരായ പൂവി എന്ന പാട്ടിന്റെ ഗാനരംഗമാണ് പ്രിയയുടെ ജീവിതത്തില്‍ വഴിത്തിരിവായിരുന്നത്. മാണിക്യ മലരിനു ശേഷം പ്രിയയുടെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.
സോഷ്യല്‍ മീഡിയയിലും മറ്റുമായി നിരവധി ഫോളോവേഴ്‌സാണ് നടിക്കുളളത്. പാട്ടും ടീസറും ഇറങ്ങിയ ശേഷം പ്രിയയുടെ സിനിമ കാണാനും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം അഡാറ് ലവിന്റെ റിലീസിനു മുന്‍പായി പ്രിയ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഗ് ബോസിന് സമാനമായ ഒരു റിയാലിറ്റി ഷോയിലാണ് നടി പങ്കെടുക്കുന്നത് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

അഡാറ് ലവ് പുരോഗമിക്കുന്നു
അടുത്തിടെയായിരുന്നു അഡാറ് ലവിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചിരുന്നത്. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും നിര്‍മ്മാതാവുമായുളള തര്‍ക്കം പരിഹരിച്ചുമായിരുന്നു സംവിധായകനായ ഒമര്‍ ലുലും സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. പുതിയ തിരക്കഥയില്‍ റോഷനും പ്രിയാ വാര്യര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ ഇറങ്ങിയ ഗാനത്തിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് ഇരുതാരങ്ങളെയുമായിരുന്നു. കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും പ്രിയയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. പ്രിയയുടെ അരങ്ങേറ്റ ചിത്രത്തിനുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

പ്രിയ റിയാലിറ്റി ഷോയിലേക്ക്?
അഡാറ് ലവ് ഷൂട്ടിംഗ് പുരോമിക്കുന്നതിനിടെ പ്രിയ ഒരു പ്രമുഖ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ബിഗ് ബോസിന് സമാനമായി ഒരു യൂത്ത് ചാനല്‍ നടത്തുന്ന റിയാലിറ്റി ഷോയില്‍ പ്രിയ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ടാസ്‌ക്ക് ബേസ്ഡ് ഷോ ആയ എയ്സ് ഓഫ് സ്‌പേസ് എന്ന ഷോയില്‍ പ്രിയ പങ്കെടുക്കുന്നതായാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രിയ ചാനല്‍ അധികൃതരുമായി സംസാരിച്ചതായാണ് വിവരം. എന്നാല്‍ ഇതില്‍ പ്രിയയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഫ്രീക്ക് പെണ്ണേ
അതേസമയം അഡാറ് ലവിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ്ലൈക്ക് പെരുമഴയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ വരികളായിരുന്നു ലൈക്കിനു പകരം ഡിസ്ലൈക്ക് ലഭിക്കുവാന്‍ കാരണമായിരുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ഗാനം യൂടൂബില്‍ ട്രെന്‍ഡിംഗ് ആയിരുന്നെങ്കിലും എല്ലാവരും മോശം അഭിപ്രായങ്ങളായിരുന്നു പറഞ്ഞിരുന്നത്. ഗാനരംഗത്തില്‍ പ്രിയയ്‌ക്കൊപ്പം റോഷന്‍,നൂറിന്‍ ഷെറീഫ് തുടങ്ങിയ താരങ്ങളും തിളങ്ങിയിരുന്നു.
Recommended Video


പുതിയ പരസ്യം
പ്രിയയുടെതായി പുറത്തിറങ്ങിയ പുതിയ പരസ്യത്തിനും നിരവധി ട്രോളുകള്‍ ലഭിച്ചിരുന്നു. അഖില്‍ അക്കിനേനിക്കൊപ്പം അഭിനയിച്ച ഒരു തെലുങ്ക് പരസ്യമായിരുന്നു പ്രിയാ വാര്യരുടെതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത്. സോഷ്യല്‍ മീഡിയ വഴി ഈ പരസ്യത്തിനും വ്യപകമായി ഡിസ്ലൈക്കുകള്‍ ലഭിച്ചിരുന്നു. പരസ്യത്തിലെ പ്രിയയുടെ ഡയലോഗിനായിരുന്നു ട്രോള്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നത്.
വീഡിയോ


Click it and Unblock the Notifications