ഒമറിന്റെ അഡാർ ലവിനു മുൻപ് പ്രിയ ബിഗ് സ്ക്രീനിൽ എത്തുന്നു!! തൻഹ.., നവംബർ 2 മുതൽ

ഒമർ ലുലുവിന്റെ അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനത്തിൽ കേവലം 10 മിനിറ്റ് ദൈർഘ്യത്തിൽ വന്ന് പോയ പ്രിയ ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയായിരുന്നു. അപൂർവ്വത്തിൽ അപൂർവ്വം പേർ ലഭിക്കുന്ന ഭാഗ്യമാണ് പ്രിയയ്ക്ക് അഡാർ ലവിലൂടെ ലഭിച്ചത്.

ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ബോളിവുഡിൽ നിന്നും മറ്റ് അന്യഭാഷ ചിത്രങ്ങളിൽ നിന്നും വൻ ഓഫറുകളാണ് പ്രിയയെ തേടി എത്തിയത്. എന്നാൽ അഡാറ് ലവിനു ശേഷം മാത്രമേ പുതിയ ചിത്രങ്ങളിലേയ്ക്കുള്ളുവെന്ന് പ്രിയയും സംവിധായകൻ ഓമർ ലുലുവും അറിയിച്ചിരുന്നു. എന്നാൽ ഒമർ ലുലുവിന്റെ അഡാറ് ലലിനു മുൻപ് തന്നെ പ്രിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുകയാണ്. താരത്തിന്റ കന്നി ചിത്രമായ തൻഹ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

പ്രിയയുടെ ആദ്യ ചിത്രം

പ്രിയയുടെ ആദ്യ ചിത്രം

നവാഗതനായ പ്രകാശ് കുഞ്ഞൻ മൂരയിൽ സംവിധാനം ചെയ്യുന്ന തൻഹ യാണ് പുറത്തിറങ്ങുന്ന പ്രിയയുടെ ആദ്യ മലയാള ചിത്രം. ചിത്രത്തിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്രേ. എന്നാൽ പ്രിയയുടെ കഥാപാത്രത്തെ കുറിച്ചോ മറ്റുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. നവംബർ 2 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ടീസർ പുറത്ത്

ടീസർ പുറത്ത്

തൻഹയുടെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. ശ്രീജിത്ത് രവി, ഹരീഷ് കണാരൻ, നന്ദു, ടിറ്റോ വിൽസൺ, താര കല്യാൺ, സുരേഷ് കൃഷ്ണ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പോലീസുകാരുടെ കഥാപറയുന്ന ചിത്രമാണിത്. ശ്രുതി ബാലയാണ് ചിത്രത്തലെ നായികയായി എത്തുന്നത്.തൃശൂർ സിറ്റി പോലീസ് ഗുണ്ടാ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ സെൽവരാജ് കുളക്കണ്ടത്തിലാണ് തനഹയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാൽ. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഒരു മനോഹരമായ ഗാനം ആലപിച്ചിട്ടുണ്ട്.

ചിത്രത്തിലെ സസ്പെൻസ് പ്രിയ

ചിത്രത്തിലെ സസ്പെൻസ് പ്രിയ

അഡാറ് ലവ് ആയിരിക്കും പ്രിയയുടെ പുറത്ത് വരുന്ന ആദ്യ ചിത്രമെന്നാണ് നേരത്തെ വാർത്തകൾ പ്രചരിച്ചത്. എന്നാൽ തൻഹ അഡാറ് ലവിനു മുൻപ് പ്രിയ കമിറ്റ് ചെയ്ത് സിനിമയാണത്ര. ഈ ചിത്രത്തിൽ നിന്നാണ് പ്രിയയെ ഒമർ ലുലുവിന് കിട്ടന്നത്രേ. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിലോ പോസ്റ്ററിലെ പ്രിയയെ ഉൾപ്പെടുത്തിയിട്ടില്ല. ഇത് സിനിമയിൽ സസ്പെൻസ് നിലനിർത്താൻ വേണ്ടിയാണെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവിരം.

 നിരവധി പ്രോജകടുകൾ

നിരവധി പ്രോജകടുകൾ

അഡാറ് ലവിലെ പാട്ടും ടീസറും ഹിറ്റായതിനു ശേഷം പ്രിയ പ്രകാശ് വാര്യർ എന്ന തുടക്കകാരിയുടെ താരമൂല്യം ഉയരുകയായിരുന്നു. കൈനിറയെ വലിയ ബിഗ് സ്റ്റാർ ചിത്രങ്ങളായിരുന്നു പ്രിയയെ തേടി എത്തിയിരുന്നത്. എന്നാൽ അഡാർ ലവ് എന്ന ചിത്രത്തിനു റിലീസ് ചെയ്തതിനു ശേഷം മാത്രമേ മറ്റൊരു ചിത്രത്തിൽ അഭിനയിക്കുകയുള്ളുവെന്ന് പ്രിയ തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയയുടെ ആദ്യം ചിത്രം എന്ന ലോബലിൽ വരുന്ന ചിത്രമാണ് അഡാറ് ലവ്. എന്നാൽ ഇപ്പോൾ അഡാറ് ലവിനു മുൻപ് തൻഹ എത്തുകയാണ്. പ്രിയയുടെ താരമൂല്യം ചിത്രത്തെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കും എന്നത് നിസംശയം പറയാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X