പ്രിയദര്‍ശനും ലിസിയും പിരിയുന്നു?

By Soorya Chandran

ചെന്നൈ:താരദന്പതിമാരായ പ്രിയദര്‍ശനും ലിസിയും വിവാഹ മോചനത്തിനൊരുങ്ങുന്നതായി വാര്‍ത്ത. ചില സാന്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളുമാണ് വിവാഹ മോചനത്തിലേക്കെത്തിച്ചതെന്ന് പറയുന്നു. ബന്ധം വേര്‍ പിരിയുന്ന കാര്യത്തില്‍ രണ്ട് പേരും ധാരണയിലെത്തിയതായും സൂചനയുണ്ട്.

ബോളിവുഡിലേയും മലയാളത്തിലേയും പ്രമുഖ സംവിധായകനായ പ്രിയദര്‍ശനും നടിയും നിര്‍മാതാവും സിസിഎല്ലിലെ അമ്മ കേരള സ്ട്രൈക്കേഴ്സ് ഉടമയും ആയ ലിസിയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഒരു പാട് നാളത്തെ പ്രണയത്തിനും വിവാദങ്ങള്‍ക്കും ശേഷം 1990 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

Priyan and Lissy

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്ട്രൈക്കേഴ്സുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളാണ് ഇപ്പോള്‍ വിവാഹ മോചനത്തിലെത്തിച്ചതെന്നാണ് വാര്‍ത്തകള്‍. ഇതിനിടെ സിസിഎല്ലുമായി ബന്ധപ്പെട്ട് ലിസി ഒരു യുവ നടനുമായി ബന്ധം സ്ഥാപിച്ചതും പ്രശ്നമായെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയദര്‍ശന്‍റെ ബിസിനസുകളെല്ലാം നോക്കി നടത്തിയിരുന്നത് ലിസി ആയിരുന്നു. ഇതിന്‍റെ ഓഹരിയായി 80 കോടി രൂപ പ്രിയനോട് ലിസി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയന്‍റേയും ലിസിയുടേയും അടുത്ത സുഹൃത്തായ ഒരു സൂപ്പര്‍ താരം വിഷയത്തില്‍ ഇടപെട്ടെങ്കിലും കാര്യമായ ഫലം ഉണ്ടായില്ലത്രെ. വിവാഹ മോചനത്തിന്‍റെ കാര്യത്തില്‍ ലിസിയുടെ വീട്ടുകാര്‍ക്കാണ് നിര്‍ബന്ധം എന്നും വാര്‍ത്തകളുണ്ട്.

വിവാഹത്തിന് ശേഷം ലിസി അഭിനയത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. പ്രണയ വിവാഹത്തിന് ആദ്യം ലിസിയുടെ വീട്ടുകാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ലിസി നടത്തിയ ആത്മഹത്യാശ്രമവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X