മുപ്പതിനോട് അടുത്തപ്പോൾ ആന്റിയെന്ന് വിളിച്ചു, സിനിമകൾ നഷ്ടപ്പെട്ടപ്പോൾ ഭർത്താവ് പറഞ്ഞത്: പ്രിയാമണി

സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കെതിരെ പ്രിയാമണി. സോഷ്യൽ മീഡിയയിൽ സ്ത്രീകളെ മാത്രമാണ് ട്രോൾ ചെയ്യുന്നത്. അവരെക്കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നത്. നടന് പ്രായമായെന്ന് പറയില്ല. ചിലപ്പോൾ പറയും. പക്ഷെ കൂടുതലും സ്ത്രീകളെക്കുറിച്ചാണ് പറയാറ്. പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കും. ഒരാളെ ഇഷ്ടപ്പെട്ടാൽ അത് പറയൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് നിങ്ങളിൽ തന്നെ വെച്ച് കൂടേ. പ്രായം മുപ്പതിനോട് അടുത്തപ്പോൾ ഒരുപാട് പേർ ആന്റി എന്ന് വിളിച്ചു. അതെനിക്ക് വിഷമമുണ്ടാക്കി. എന്തിന് അങ്ങനെ വിളിക്കുന്നെന്ന് ചിന്തിച്ചു. ഇപ്പോൾ കാര്യമാക്കാറില്ല. നാളെ അവരും ഈ പ്രായത്തിലേക്ക് വരും. ഇതൊന്നും ഒന്നുമല്ല. ലോകത്ത് പ്രധാനപ്പെട്ട മറ്റ് വിഷയങ്ങളുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി. ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

കരിയറിൽ അർഹമായ അവസരങ്ങൾ ലഭിച്ചില്ലെന്ന് ചിന്തിക്കാറുണ്ട്. ഒരിക്കലും എനിക്ക് തൃപ്തി തോന്നിയിട്ടില്ല. അങ്ങനെ ഒരു ആക്ടറും പറയില്ല. ഇതിന് ശേഷം എന്ത് എന്ന് ചിന്തിക്കും. ഒരു ആക്ടറുടെ അപ്രോച്ച് അങ്ങനെയായിരിക്കും. നമ്മുടെ പേര് കളയാത്ത പ്രൊജക്ട് വരണം. നമ്മൾ പ്രൂവ് ചെയ്ത് കൊണ്ടിരിക്കും. അതാണ് ഒരു ആക്ടർ. ആ ഹം​ഗർ എനിക്കുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ നോ പറയും.

Priyamani

ഒരു ആക്ടർ എപ്പോഴും വൾനറബിൾ ആയിരിക്കും. ഇന്ന് ജോലിയുണ്ടാകും. നാളെ ചിലപ്പോൾ ഉണ്ടാകില്ല. ഏത് റോളായാലും നമുക്ക് ചെയ്യാൻ തോന്നിയാൽ ചെയ്യണം. അവസരങ്ങൾ പരമാവധി ഉപയോ​ഗപ്പെടുത്തണമെന്നും പ്രിയാമണി പറയുന്നു. ഇന്ന് നിങ്ങളുണ്ടെങ്കിലും നാളെ ഈ രം​ഗത്ത് ഉണ്ടാകണമെന്നില്ല. ലഭിക്കുന്ന അവസരങ്ങൾ വിടരുത്. പരമാവധി ഉപയോ​ഗപ്പെടുത്തുക. അത് നിസാരമായി കാണരുതെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി. അവസരങ്ങൾ പരമാവധി ഉപയോ​ഗിക്കുക. കഠിനാധ്വാനം ചെയ്യുക. കാരണം ഇതേ അവസരത്തിനായി എത്രയോ പേർ പോരാടുന്നുണ്ട്. അവരിൽ നിന്നെല്ലാം നിങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തോ അവർ കണ്ടിട്ടാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും പ്രിയാമണി പറഞ്ഞു.

Priyamani

ചില സമയത്ത് ഒരു പ്രൊജക്ട് നമ്മൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കും. മാനേജരെ പുഷ് ചെയ്യും. ഈ പ്രൊജക്ടിനെക്കുറിച്ച് ചോദിക്കൂ, ഇങ്ങനെയൊരു പ്രൊജക്ട് വരുന്നതായി കേട്ടു, അത് നോക്കൂ എന്നെല്ലാം പറയും. തൊട്ടടുത്ത് വന്ന് ആ അവസരം പോകുമ്പോൾ നിരാശ തോന്നും. അങ്ങനെ ചില പ്രൊജക്ടുകൾ പോയപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. അത് സാധാരണയാണ്. ആർക്കും അങ്ങനെ സംഭവിക്കാം. ഭർത്താവ് ആ സമയത്ത് എന്നെ ആശ്വസിപ്പിച്ചു. കുഴപ്പമില്ല, ഒന്നില്ലെങ്കിൽ അടുത്തതൊന്ന് വരും. ദെെവം ഒരു വാതിൽ അടച്ചാൽ അതിലും വലിയ വാതിൽ നിനക്കായി കാത്തിരിക്കുന്നുണ്ട്, ക്ഷമ വേണമെന്ന് ഭർത്താവ് തന്നോട് പറഞ്ഞെന്നും പ്രിയാമണി വ്യക്തമാക്കി.

​ഗുഡ് വെെഫിൽ രേവതിക്കൊപ്പമുള്ള അനുഭവവും പ്രിയാമണി പങ്കുവെച്ചു. ദേഷ്യപ്പെടാത്ത ആളാണ് രേവതിയെന്ന് പ്രിയാമണി പറയുന്നു.
കരിയറിലെ മികച്ച സമയത്താണ് പ്രിയാമണി ഇപ്പോഴുള്ളത്. ​ഗുഡ് വെെഫ് ആണ് പ്രിയാമണിയുടെ പുതിയ സീരീസ്. രേവതിയാണ് സീരീസ് സംവിധാനം ചെയ്തത്. വിജയുടെ അവസാന സിനിമയായ ജന നായകനിലും പ്രിയാമണി അഭിനയിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം നടി ചെയ്ത തമിഴ് സിനിമയാണിത്. പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയെങ്കിലും പിന്നീട് അധികം തമിഴ് സിനിമകൾ നടി ചെയ്തിട്ടില്ല. ​മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണി ചെയ്ത അവസാന സിനിമ. മികച്ച വിജയം നേടിയ സിനിമയായിൽ കുഞ്ചാക്കോ ബോബനാണ് നായകനായെത്തിയത്.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X