ഷാരൂഖ് ഖാന്‍-നയന്‍താര ചിത്രത്തില്‍ ഈ തെന്നിന്ത്യന്‍ നായികയും, അറ്റ്‌ലീ ചിത്രം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

By Midhun Raj

തമിഴില്‍ സൂപ്പര്‍താര ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളാണ് അറ്റ്‌ലീ. രാജാറാണി എന്ന ചിത്രത്തിലൂടെ തുടങ്ങിയ സംവിധായകന്‍ വിജയ് സിനിമകളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദളപതി വിജയെ നായകനാക്കിയുളള മൂന്ന് സിനിമകളും സംവിധായകന്‌റെ കരിയറില്‍ വലിയ വിജയമായി മാറി. തെറി എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് തമിഴില്‍ ഒന്നിച്ചത്. ആദ്യ ചിത്രം ഹിറ്റായ ശേഷം മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ തമിഴില്‍ പുറത്തിറങ്ങി. മൂന്ന് സിനിമകളും മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

shahrukh-nayanthara

അതേസമയം വിജയ് ചിത്രങ്ങള്‍ക്ക് ശേഷമാണ് അറ്റ്‌ലീ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ബോളിവുഡിന്‌റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. കൂടാതെ ദളപതി വിജയുടെ മെര്‍സലിന്‌റെ റീമേക്കാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ഷാരൂഖ് ഖാന്‍ അറ്റ്‌ലീ ചിത്രത്തിന് പൂനെയില്‍ തുടക്കമായിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്.

സീറോ എന്ന സിനിമ പരാജയമായ ശേഷം വളരെ സെലക്ടീവായിട്ടാണ് ഷാരൂഖ് ഖാന്‍ സിനിമകള്‍ ചെയ്യുന്നത്. പത്താന്‍ എന്ന പുതിയ സിനിമയ്ക്ക് പിന്നാലെയാണ് സൂപ്പര്‍താരം ഇപ്പോള്‍ അറ്റ്‌ലീക്കൊപ്പവും ഒന്നിക്കുന്നത്. അറ്റ്‌ലീ ചിത്രത്തിന്‌റെ ഷൂട്ടിംഗിനായി ഷാരൂഖും നയന്‍താരയും പൂനെയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ എത്തുന്നുണ്ടെന്ന് അറിയുന്നു. ഷാരൂഖിന്റെ പാന്‍ ഇന്ത്യന്‍ പ്രോജക്ടില്‍ പ്രിയാമണിയും ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറ്റ്‌ലീ ചിത്രത്തിന് മുന്‍പ് ഷാരൂഖിനൊപ്പം ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ പ്രിയാമണി എത്തിയിരുന്നു.

ഇത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചെന്നൈ എക്‌സ്പ്രസിന് ശേഷമാണ് ഇപ്പോള്‍ പ്രിയാമണി വീണ്ടും ഷാരൂഖിനൊപ്പം ഒന്നിക്കുന്നത്. കൂടാതെ സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദില്‍സേ, ജബ് തക്ക് ഹേ ജാന്‍ തുടങ്ങിയ സിനിമകളില്‍ മുന്‍പ് ഷാരൂഖും ഏആര്‍ റഹ്മാനും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അറ്റ്‌ലീ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായും അതേസമയം തന്നെ ഒരു ക്രിമിനലായും ഷാരൂഖ് എത്തുമെന്നും അറിയുന്നു.

അതേസമയം കൈനിറയെ ചിത്രങ്ങളാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ എല്ലാം നടിയുടെ പുതിയ സിനിമകള്‍ വരുന്നുണ്ട്. നെട്രികണ്‍ എന്ന ചിത്രമാണ് ലേഡീ സൂപ്പര്‍ സ്റ്റാറിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്‌ഫോം വഴി ആയിരുന്നു ത്രില്ലര്‍ ചിത്രത്തിന്‌റെ റിലീസ്. തെലുങ്കില്‍ ചിരഞ്ജീവി നായകനാവുന്ന ലൂസിഫര്‍ റീമേക്ക് ഗോഡ്ഫാദറിലും നയന്‍താരയാണ് നായിക. കൂടാതെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നായികയായി നയന്‍താര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമ, നിഴല്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമകള്‍. ഫാമിലി മാന്‍ സീസണ്‍ 2 ആണ് പ്രിയാമണിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കൂടാതെ അസുരന്റെ തെലുങ്ക് റീമേക്കായ നാരപ്പയിലും നായികയായി പ്രിയാമണി എത്തി. അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമാണ് പ്രിയാമണി. ഷാരൂഖ് ഖാന്‍ സിനിമയ്ക്ക് പുറമെ നടിയുടെ മറ്റൊരു തെലുങ്ക് ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X