പ്രിയാമണിയ്ക്ക് ആരെയാണ് കെട്ടിപ്പിടിച്ച് ചുംബിയ്ക്കാന്‍ മോഹം?
താനൊരു പ്രണയത്തിലാണെന്ന് മുമ്പൊരിക്കല്‍ പ്രിയാമണി സമ്മതിച്ചതാണ്. പക്ഷെ അതാരാണെന്നോ എന്താണെന്നോ താരം പറഞ്ഞിരുന്നില്ല. പല പ്രമുഖ താരങ്ങളെയും ചേര്‍ത്ത് ഗോസിപ്പികള്‍ ഇറങ്ങിയപ്പോള്‍ പൊറുതി മുട്ടിയാണ് പ്രിയ ആ സത്യം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ യാതൊരു ബാഹ്യ സമ്മര്‍ദ്ദവും കൂടാതെ പ്രിയമാണി വീണ്ടും സമ്മതിയ്ക്കുന്നു, താന്‍ പ്രണയത്തിലാണെന്ന്. തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പേജില്‍ അല്പം റൊമാന്റിക്കായി പ്രിയ പോസ്റ്റ് ചെയ്ത ഒരു കാര്യത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ഗോസിപ്പുകളുടെ കിടപ്പ്.

മൂന്ന് കാര്യങ്ങളാണ് എനിക്ക് വേണ്ടത്. നിന്നെ കാണണം, നിന്നെ കെട്ടിപിടിക്കണം, നിന്നെ ചുംബിക്കണം ('I only want three things. See you, Hug you, Kiss you,') എന്ന് മാത്രമാണ് പ്രിയയുടെ പോസ്റ്റ്. ആളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ താരം വെളിപ്പെടുത്തുന്നില്ല.
വലിയ മൃഗസ്‌നേഹിയായ പ്രിയ ഒരു പക്ഷെ ഉദ്ദേശിച്ചത് വല്ല പട്ടിയെയോ പൂച്ചയെയോ ആവുമെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. വാലന്റെയിന്‍സ് ദിനത്തില്‍ ഒരു പട്ടിയെ കെട്ടിപിടിച്ച്, തന്റെ പുതിയ പ്രണയം എന്ന് പറഞ്ഞാണ് നടി പ്രണയദിനാശംസകള്‍ നേര്‍ന്നത്. ഇപ്പോള്‍ എന്തുദ്ദേശത്തിലാണ് സ്റ്റാറ്റസെന്ന് പ്രിയയ്ക്ക് മാത്രമറിയാം.


Click it and Unblock the Notifications