പ്രിയാമണി ഗര്‍ഭിണിയോ?

By Lakshmi

ചലച്ചിത്രതാരങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാവുകയെന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. പ്രത്യേകിച്ചും അല്‍പം ഗ്ലാമറസായും അഭിനയിക്കാന്‍ തയ്യാറാകുന്ന നടിമാരെക്കുറിച്ച് പലതരം ഗോസിപ്പുകള്‍ വരാറുണ്ട്. ഇല്ലാത്ത പ്രണയം ഉണ്ടെന്നും, വിവാഹം കഴിഞ്ഞുവെന്നും തുടങ്ങി പലതരത്തിലാണ് താരങ്ങളെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്തുവരാറുള്ളത്. പലപ്പോഴും മുന്‍നിര മാധ്യമങ്ങള്‍ ഇത്തരം ഗോസിപ്പുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ആരാധകര്‍ ഇവ വിശ്വസിച്ചുപോവുകയും ചെയ്യാറുണ്ട്. ഇതാ പ്രിയാമണിയുടെ കാര്യത്തില്‍ ഇത്തരത്തിലൊരു ഗോസിപ്പ് വീണ്ടും വന്നിരിക്കുകയാണ്.

നേരത്തേ ഒരുവട്ടം വന്നുപോയ ഗോസിപ്പിനാണ് ഇപ്പോള്‍ പുതുജീവന്‍ വച്ചിരിക്കുന്നത്. പ്രിയാമണി ഗര്‍ഭിണിയാണെന്നാണ് വാര്‍ത്ത. മുമ്പൊരുവട്ടം വന്ന ഇത്തരമൊരു ഗോസിപ്പ് കേട്ട് പ്രിയാമണി നടുങ്ങിയിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകളിലൊന്നും താന്‍ പതറില്ലെന്നും എല്ലാറ്റിനെയും നേരിടാനുള്ള കരുത്ത് താന്‍ നേടിക്കഴിഞ്ഞുവെന്നുമാണ് താരം പറയുന്നത്.

Priyamani

താന്‍ ഒരാളുമായി പ്രണയത്തിലാണെന്നകാര്യം പ്രിയാമണി വ്യക്തമാക്കിയതോടെയാണ് പുതിയ ഗര്‍ഭ ഗോസിപ്പ് പുറത്തുവന്നിരിക്കുന്നത്. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഒരു സ്‌പെഷ്യല്‍ വ്യക്തിയുണ്ടെന്നും അത്തരമൊരു ബന്ധത്തില്‍ താനേറെ സന്തോഷിയ്ക്കുന്നുവെന്നും പ്രിയാമണി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തൊന്നും വിവാഹിതയാകാന്‍ തനിയ്ക്ക് പദ്ധതിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇതിന് പന്നാലെയാണ് പ്രമുഖ മാധ്യമങ്ങളിലുള്‍പ്പെടെ പ്രിയാമണി ഗര്‍ഭിണിയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. എന്നാല്‍ പ്രിയാമണിയുമായി അടുപ്പമുള്ളവരെല്ലാം ഈ വാര്‍ത്ത നിഷേധിയ്ക്കുകയാണ്. അധികം വൈകാതെ പ്രിയാമണി വിവാഹിതയാകുമെന്നാണ് അവരില്‍ പലരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X