പ്രിയങ്ക ചോപ്ര വിവാഹിതയാകുന്നു, വരന്‍ ആരാണെന്ന് അറിയാമോ?
പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി മത്സരിച്ചഭിനിക്കുന്ന കുറേയേറെ നായികമാരുണ്ട് ബോളിവുഡ് സിനിമയില്‍. പലരും ഇക്കാര്യങ്ങള്‍ കൊണ്ട് മാത്രം വിവാഹത്തെ തള്ളി തള്ളി വയ്ക്കുന്നു. ഇനി അവരുടെ കൂട്ടത്തില്‍ പ്രിയങ്ക ചോപ്രയില്ല. പ്രിയങ്ക ചോപ്ര വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ പ്രിയങ്കയപടെ വരന്‍ സിനിമയില്‍ നിന്നല്ലെന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നേയല്ല. അമേരിക്കകാരനാണ് വരന്‍. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പാപ്പരസികള്‍ കണ്ടെത്തിയിട്ടില്ല.

ബോളിവുഡിലെ ഗോസിപ്പുകോളങ്ങളില്‍ ആദ്യമൊക്കെ പ്രിയങ്കയും സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ ഷാഹിദ് കപൂര്‍, ഹര്‍മന്‍ ബവേജ എന്നിവരുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷം പ്രിയങ്ക മറ്റൊരു കാമുകനെയും തേടിപ്പോയില്ലെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍.
പ്രിയങ്ക ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ക്വാന്‍ഡിക്കോ വിജയകരമായി മുന്നേറുകയാണിപ്പോള്‍. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന അമേരിക്കന്‍ ടിവി സീരിലാ. ക്വാന്‍ഡിക്കോയുടെ സ്വീകാര്യത അന്താരാഷ്ട്ര തലത്തിലും പ്രിയങ്കയെ സഹായിച്ചിട്ടുണ്ട്.


Click it and Unblock the Notifications