പ്രിയങ്ക ഗർഭിണിയോ? കാനിൽ തിളങ്ങി താരം... !!സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു
കാനിൽ തിളങ്ങി നടി പ്രിയങ്ക ചോപ്ര. കറുത്ത ഗൗണിൽ ചുവപ്പ് കല്ലുകൾ പതിപ്പിച്ച ഡിസൈൻ വസ്ത്രം ധരിച്ചാണ് റെഡ് കാർപെറ്റിൽ എത്തിയത്. സമൂഹ മാധ്യമങ്ങളിൽ പ്രിയങ്കയുടെ കാൻ ചിത്രങ്ങൾ വൈറലാണ്. മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. എന്നാൽ ഇതിനിടെ മറ്റൊരു സംശയവും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്..

പ്രിയങ്ക ഗർഭിണിയാണോ എന്നുളള ചോദ്യം ഉയർന്നു വരുന്നുണ്ട്. കാനിലെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് പ്രേക്ഷകരുടെ ചോദ്യം. താരത്തിന്റെ ട്വിറ്ററിലും ഇൻസ്റ്റഗ്രാം പേജുകളിലും ആരാധകർ സംശയം ഉയർത്തിയിട്ടുണ്ട്. എന്നാൽ ചിലർ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിനു മുൻപും പ്രിയങ്ക ഗർഭിണിയാണെന്നുളള തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. നിക്കിനോടൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു അന്നത്തെ വാർത്ത പ്രചരിച്ചിരുന്നത്.
എന്നാൽ അന്ന് ഗർഭിണിയല്ലെന്ന് വെളിപ്പെടുത്തി അമ്മ മധു ചോപ്രയും പിന്നീട് പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ ഭാഗത്ത് നിന്ന് തനിയ്ക്ക് സമ്മർദ്ദങ്ങളൊന്നും ഇല്ലയെന്നും താൻ വിവാഹം കഴിക്കിച്ചതിൽ തന്നെ അവർ സന്തുഷ്ടരാണെന്നും പ്രിയങ്ക വെളിപ്പെടുത്തി. കുട്ടികൾ ഉണ്ടാകുന്ന സമയത്ത് ഉണ്ടാകുമെന്നും താരം അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications