ഭർത്താവിനെ വിടാതെ മുൻ കാമുകി; പിന്നാലെ പ്രിയങ്ക ചോപ്രയുടെ പോസ്റ്റ്; ഇൻസെക്യൂർ ആണെന്ന വാദം വന്നപ്പോൾ

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് നടി പ്രിയങ്ക ചോപ്രയും പോപ് ​ഗായകൻ നിക് ജോനാസും. 2018 ൽ വിവാഹിതരായ ഇരുവർക്കും മേരി മാൽതി ചോപ്ര എന്ന മകളുമുണ്ട്. സരൊ​ഗസി വഴിയാണ് ഇരുവരും കുഞ്ഞിനെ സ്വീകരിച്ചത്. ഇരുപതുകളും മുപ്പതുകളുടെ തുടക്കവുമെല്ലാം കരിയറിന് വേണ്ടി മാറ്റി വെച്ച പ്രിയങ്കയ്ക്ക് കുടുംബ ജീവിതത്തിലേക്ക് കടക്കാനായത് വെെകിയാണ്. 36 വയസിലായിരുന്നു വിവാഹം. അമ്മയായത് 39ാം വയസിൽ. അമേരിക്കക്കാരനായ നിക് ജോനാസുമായി ആദ്യം സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയങ്ക പരിചയപ്പെടുന്നത്. പെട്ടെന്ന് ഇവർ ഡേറ്റിം​ഗിലേക്ക് ക‌ടന്നു. തകർച്ചയുടെ വക്കിലുള്ള ഒരു ബന്ധത്തിലായിരുന്നു ആ സമയത്ത് താനെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിട്ടുണ്ട്.

നിക് ജോനാസിന്റെ വ്യക്തി ജീവിതവും ഹോളിവുഡ് മാധ്യമങ്ങളിൽ നേരത്തെ ചർച്ചയായതാണ്. ഒന്നിലേറെ താരങ്ങളുമായി നിക്കിന് മുമ്പ് പ്രണയബന്ധമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നിക് ജോനാസിനെക്കുറിച്ച് മുൻ കാമുകി മിലി സിറസ് സംസാരിക്കുകയുണ്ടായി. ഹോളിവുഡിൽ അറിയപ്പെടുന്ന ​ഗായികയും നടിയുമാണ് മിലി സിറസ്. നിക് ജോനാസുമായുള്ള ബ്രേക്കപ്പിനെക്കുറിച്ചാണ് മിലി സിറസ് സംസാരിച്ചത്. നിക്കിനെ തനിക്കിപ്പോഴും ഇഷ്ടമാണെന്ന് മിലി തുറന്ന് പറഞ്ഞു. അതേസമയം താനും നിക്കും ജീവിതത്തിൽ രണ്ട് വഴിക്ക് മുന്നോട്ട് നീങ്ങിയെന്നും നിക് ഇന്ന് വിവാഹിതനാണെന്നും മിലി സിറസ് ചൂണ്ടിക്കാട്ടി. നിക്ക് ആണ് താനുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും മിലി സിറസ് പറഞ്ഞു.

Priyanka Chopra  Nick Jonas
Photo Credit: Instagram / Priyanka Chopra

പരാമർശം വലിയ ചർച്ചയായിരിക്കെ പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിക് ജോനാസിനും മകൾക്കുമൊപ്പമുള്ള ഫോട്ടോകളാണ് പ്രിയങ്ക പങ്കുവെച്ചത്. മെയ് മാസത്തിലെ ഓർമകളാണ് പ്രിയങ്ക പങ്കുവെച്ചത്. ഇതാദ്യമായല്ല മിലി സിറസ് പ്രിയങ്കയുമായുള്ള വിവാഹ ശേഷവും നിക് ജോനാസിനെക്കുറിച്ച് സംസാരിക്കുന്നത്.

ജോനാസ് ബ്രദേഴ്സിന്റെ ടീ ഷർട്ട് ധരിച്ചുള്ള ഫോട്ടോ മിലി പങ്കുവെച്ചു. ഈ പഴയ ഫോട്ടോകൾ ഫയർ ആണെന്ന് നിക് കമന്റ് ചെയ്യുകയും ചെയ്തു. പിന്നാലെ പ്രിയങ്കയുടെ കമന്റുമെത്തി. ഭർത്താവ് പറഞ്ഞത് ശരിയാണെന്നായിരുന്നു പ്രിയങ്കയു‌ടെ കമന്റ്. അന്ന് പ്രിയങ്ക ഇൻസെക്യൂർ ആണെന്ന് സോഷ്യൽ മീഡിയയിൽ വാദം വന്നു. ഭർത്താവിലേക്ക് മുൻ കാമുകിയുടെ ശ്രദ്ധ വരുന്നത് പ്രിയങ്കയ്ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും പരിഹാസങ്ങൾ വന്നു. പ്രിയങ്കയുടെ മുൻ ബന്ധങ്ങളും ചർച്ചയാക്കി. ബോളിവു‍ഡിൽ വിവാഹിതരായ നടൻമാരുമായി പ്രിയങ്ക ചോപ്രയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് ​ഗോസിപ്പുകളുണ്ടായിരുന്നു.

Priyanka Chopra  Nick Jonas
Photo Credit: Instagram / Miley Cyrus

ഷാരൂഖ് ഖാനുമായുള്ള ​ഗോസിപ്പ് വലിയ ചർച്ചയായി. ബോളിവുഡിൽ പ്രചരിക്കുന്ന കഥകൾ പ്രകാരം നടൻ ഷാരൂഖ് ഖാനുമായുണ്ടായ ബന്ധമാണ് പ്രിയങ്കയ്ക്ക് ബോളിവുഡ് കരിയറിൽ വിനയായത്. ഷാരൂഖിന്റെ ഭാര്യ ​ഗൗരി ഖാന് ​ഗോസിപ്പുകൾ അല‌ട്ടിയിരുന്നു. ​പ്രിയങ്കയെ ബോളിവുഡിൽ നിന്നും അകറ്റാൻ ​ഗൗരി ഖാനും സുഹൃത്തായ ഫിലിം മേക്കർ കരൺ ജോഹറും ശ്രമിച്ചെന്ന് വാദമുണ്ട്. ഷാരൂഖിന് മുമ്പ് അക്ഷയ് കുമാറുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായെന്ന് സംസാരമുണ്ടായിരുന്നു.

അക്ഷയും അന്ന് വിവാഹിതനാണ്. ബന്ധമറിഞ്ഞ ഭാര്യ ട്വിങ്കിൾ ഖന്ന വിവാഹ ബന്ധം പിരിയാൻ പോലും ശ്രമിച്ചെന്ന് ​ഗോസിപ്പുകൾ വന്നു. ഇന്ന് ഹോളിവുഡ് പ്രൊജക്ടുകളിലാണ് പ്രിയങ്ക ചോപ്ര ശ്രദ്ധ നൽകുന്നത്. വർഷങ്ങൾക്ക് ശേഷം രാജമൗലി ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക ചോപ്ര. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. പൃഥ്വിരാജും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രിയങ്ക ചോപ്രയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X