»   » കാമുകന്റെ ജാക്കറ്റ് വിലപ്പെട്ടത്! പ്രിയങ്ക ചോപ്ര പറഞ്ഞ കാമുകന്‍ പ്രമുഖ നടനാണെന്ന് കണ്ടെത്തി ആരാധകര്‍

കാമുകന്റെ ജാക്കറ്റ് വിലപ്പെട്ടത്! പ്രിയങ്ക ചോപ്ര പറഞ്ഞ കാമുകന്‍ പ്രമുഖ നടനാണെന്ന് കണ്ടെത്തി ആരാധകര്‍

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളില്‍ പ്രധാനമെന്ന് പറഞ്ഞ് പ്രശസ്തരുടെ ജീവിതത്തിലെ വില കൂടിയ വസ്തുക്കളായി കാത്തു സൂക്ഷിക്കുന്ന സാധാനങ്ങള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ടെലിവിഷന്‍ പരിപാടിയില്‍ കാണിച്ചിരുന്നത് മുന്‍ കാമുകന്റെ ജാക്കറ്റ് ആയിരുന്നു.

പ്രതാപകാലത്ത് അഹങ്കരിച്ചു നടക്കുന്ന നടിമാര്‍ സൂക്ഷിച്ചോ!മുംബൈയില്‍ നിന്നുള്ള നടിയുടെ ദുരവസ്ഥ അറിയണോ?

ആ ജാക്കറ്റ് പ്രമുഖ നടന്‍ ഉപയോഗിക്കുന്ന ജാക്കറ്റുമായി സാമ്യമുണ്ടെന്ന് നിമിഷനേരം കൊണ്ട് തന്നെ ആരാധകര്‍ കണ്ടുപിടിച്ചിരുന്നു. ഭാര്യയും മക്കളുമുള്ള ഈ താരം പ്രിയങ്കയുടെ മുന്‍ കാമുകന്‍ ആയിരിക്കുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. അതിന് വിശദ്ദീകരണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.

വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിന് കുഴപ്പമില്ല!താരപുത്രിയുടെ വിവാഹ സങ്കല്‍പ്പം ഞെട്ടിക്കും

ഡേര്‍ട്ടി ലോണ്ടറി

പ്രശസ്തരുടെ ജീവിതത്തിലെ വില കൂടിയ വസ്തുക്കളായി കാത്തു സൂക്ഷിക്കുന്ന സാധാനങ്ങള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് ഡേര്‍ട്ടി ലോണ്ടറി. ആ പരിപാടിക്കിടെയാണ് പ്രിയങ്ക തന്റെ പ്രിയപ്പെട്ട വസ്തുക്കള്‍ പരിചയപ്പെടുത്തിയിരുന്നത്.

പ്രിയങ്കയുടെ പ്രിയപ്പെട്ട വസ്തു

പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട വസ്തുക്കള്‍ പരിപാടിക്കിടെ കാണിച്ചപ്പോള്‍ അതില്‍ ഒരു ജാക്കറ്റുമുണ്ടായിരുന്നു. അതിനെക്കുറിച്ച് വിശദ്ദീകരിക്കുന്നതിനിടെ തന്റെ മുന്‍ കാമുകന്റെ ജാക്കറ്റാണെന്നും പ്രിയങ്ക തുറന്ന് പറയുകയായിരുന്നു.

ആ കാമുകന്‍ കിങ്ങ് ഖാന്‍ ആയിരുന്നോ?

പ്രിയങ്ക ചോപ്രയുടെ ജാക്കറ്റ് നല്‍കിയ ആ മുന്‍ കാമുകന്‍ പ്രമുഖ നടനായിരുന്നെന്ന് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. പിന്നീട് അത് ഷാരുഖ് ഖാനാണെന്നും പറയുകയായിരുന്നു. ഷാരുഖ് ഖാന്‍ ഉപയോഗിക്കുന്ന ജാക്കറ്റും പ്രിയങ്ക കാണിച്ച ജാക്കറ്റും തമ്മിലുള്ള സാമ്യമായിരുന്നു ഗോസിപ്പുകള്‍ക്ക് പിന്നില്‍.

പ്രിയങ്കയുടെ ട്വീറ്റ്

താനും ഷാരുഖ് ഖാനുമായുണ്ടായിരുന്ന ബന്ധമെന്താണെന്ന് പ്രിയങ്ക മുമ്പ് ട്വീറ്ററിലുടെ പറഞ്ഞിരുന്നു. അതോടെ ആരാധകര്‍ പ്രിയങ്കയുടെ കാമുകന്‍ ഷാരുഖ് ഖാന്‍ ആണെന്ന് ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു തുടങ്ങി. ഇതോടെ പ്രിയങ്ക ട്വീറ്ററിലുടെ തന്നെ മറുപടി പറഞ്ഞിരുന്നു. ഞാനും ഷാരുഖും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നതിന്റെ കാരണമെന്താണെന്നാണ് പ്രിയങ്ക ചോദിക്കുന്നത്.

യാത്ര വേളകളില്‍ ഉപയോഗിക്കുന്ന ജാക്കറ്റ്

പ്രിയങ്ക തന്റെ യാത്ര വേളകളില്‍ ഉപയോഗിക്കുന്ന ജാക്കറ്റാണിത്. തന്റെ പ്രിയപ്പെട്ട വസ്തുക്കളില്‍ ഏറ്റവും വിലപ്പെട്ടത് ഇതാണെന്ന് തോന്നിയത് കൊണ്ടാണ് ഇത് സൂക്ഷിച്ചിരിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.

English summary
Priyanka Chopra Tried To Expose Her Affair With Shahrukh Khan By Liking This Tweet!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam