»   » പ്രിയങ്ക ചോപ്രയും ഷഹീദ്കപൂറും വീണ്ടുംപ്രണയത്തില്‍?

പ്രിയങ്ക ചോപ്രയും ഷഹീദ്കപൂറും വീണ്ടുംപ്രണയത്തില്‍?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഒരു കാലത്ത് ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്ന താരങ്ങളായിരുന്നു ഷഹീദ് കപൂറും പ്രിയങ്ക ചോപ്രയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഇവര്‍ പിരിഞ്ഞു. എന്നാല്‍ ഷഹീദും പ്രിയങ്കയും വീണ്ടും ഒന്നിയ്ക്കുന്നു വെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

ഷഹീദിന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ പാര്‍ട്ടിയില്‍ മറ്റ് താരങ്ങളോടൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണത്രേ പ്രിയങ്ക തിരികെ വീട്ടിലേക്ക് പോയത്. മാത്രമല്ല ഷഹീദും പ്രിയങ്കയും ഇപ്പോള്‍ അയല്‍ക്കാര്‍ കൂടിയാണെന്നാണ് കേള്‍ക്കുന്നത്. ബുധനാഴ്ച ഷഹീദിന്റെ വീട്ടില്‍ വച്ച് നടന്ന പാര്‍ട്ടിയിലാണ് പ്രിയങ്ക പങ്കെടുത്തത്. റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ, കരണ്‍ ജോഹര്‍ എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

വേര്‍പിരിഞ്ഞ ഈ പ്രണയ ജോഡികള്‍ വീണ്ടും ഒന്നിയ്ക്കുകയാണെന്ന വാര്‍ത്ത ഇതോടെ സജീവമായി. പ്രിയങ്ക ചോപ്രയുടെ പിതാവ് മരിച്ചപ്പോഴും ഷഹീദ് കപൂര്‍ എത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് ഷഹീദ് മടങ്ങിയത്. 2009 ല്‍ പുറത്തിറങ്ങിയ വിശാല്‍ ഭരദ്വാജിന്റെ കമിനേ എന്ന ചിത്രത്തില്‍ വച്ചാണ് ഷഹീദും പ്രിയങ്കയും പ്രണയത്തിലാകുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ അകലുകയായിരുന്നു. ഹ്യൂമ ഖുറേഷി മുതല്‍ നര്‍ഗിസ് ഫക്രി വരെ എത്തി നില്‍ക്കുന്നതാണ് ഷഹീദിന്റെ പ്രണയ കഥകള്‍.എന്നാല്‍ നിലവില്‍ ഷഹീദിന് കാമുകിമാര്‍ ആരും തന്നെയില്ല എന്നാണ് കേള്‍ക്കുന്നത്.

English summary
Long lost lovers Priyanka Chopra and Shahid Kapoor have become friends once again!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam