നിര്‍മ്മാതാവിന് പാരയാവുന്ന താരങ്ങള്‍

അടുത്തിടെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ അനുഭവം വാര്‍ത്തയായതാണ് ഇത്തരമൊരു ചര്‍ച്ചയ്്ക്കിടയാക്കിയത്. ചിത്രത്തെ കുറിച്ച് വാര്‍ത്ത നല്‍കാനെത്തിയ മാധ്യമപ്രവര്‍ത്തകന് ചിത്രത്തിലെ രണ്ട് നായികമാരേയും നായകനേയും ഒന്നിച്ചു നിര്‍ത്തി ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇക്കാര്യം ബന്ധപ്പെട്ടയാളെ അറിയിച്ചപ്പോള്‍ അയാള്‍ നല്‍കിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. ചിത്രത്തിലെ ഇരട്ട നായികമാരേയും നായകനേയും കൊണ്ട് പടം ചെയ്യാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു അയാള്‍ എണ്ണിപ്പെറുക്കിയത്.
പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്ക് തൊഴില്‍പരമായ നിഷ്ഠയും ചിട്ടയുമൊന്നുമില്ല. ജീവിതം അവര്‍ അറിഞ്ഞ് ആസ്വദിക്കുന്നു. എന്നാല്‍ അത് പാവം നിര്‍മ്മാതാവിന്റെ പോക്കറ്റ് കാലിയാക്കി കൊണ്ടാണെന്ന് മാത്രം. ന്യൂജനറേഷന്‍ നായികമാരുടെ സ്വഭാവ ശുദ്ധിയെ പറ്റിയും അയാള്‍ വാചാലനായി.
അടുത്ത പേജില്‍


Click it and Unblock the Notifications