പിടി ഉഷയുടെ ബയോപിക്ക് ചിത്രം വരുന്നു? നായികയായി കത്രീന കൈഫ്‌

By Midhun Raj

കായിക താരങ്ങളുടെ ജീവിതം ആസ്പദമാക്കിയുളള നിരവധി ബയോപിക്ക് ചിത്രങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,മഹേന്ദ്രസിംഗ് ധോണി,മേരികോം,മില്‍ഖ സിങ് തുടങ്ങിയവരുടെ ജീവചരിത്ര സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ പിടി ഉഷയെക്കുറിച്ചുളള ബയോപിക്ക് ചിത്രം വരുമെന്നും മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നടി പ്രിയങ്കാ ചോപ്ര ചിത്രത്തില്‍ നായികയാവുമെന്നുളള തരത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ പ്രിയങ്കയല്ല കത്രീന കൈഫായിരിക്കും സിനിമയില്‍ പിടി ഉഷയെ അവതരിപ്പിക്കുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

pt usha biopic

മലയാളി സംവിധായിക രേവതി എസ് വര്‍മ്മ ആയിരിക്കും സിനിമ സംവിധാനം ചെയ്യുകയെന്നാണ് അറിയുന്നത്. മുന്‍പ് ജ്യോതികയെ നായികയാക്കി തമിഴില്‍ ജൂണ്‍ ആര്‍ എന്ന പേരില്‍ രേവതി സിനിമ സംവിധാനം ചെയ്തിരുന്നു. ബയോപിക്ക് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്.

അതേസമയം സല്‍മാന്‍ ഖാന്റെ നായികയായുളള ഭാരതാണ് കത്രീന കൈഫിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഭാരതിനു ശേഷം സൂര്യവംശി എന്നൊരു ചിത്രവും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X