»   » ജനത ഗാരേജിന് വഴി മാറി കൊടുക്കുന്നു, ലൈല ഒ ലൈലയ്ക്ക് സംഭവിച്ചത് പോലെ പുലിമുരുകനും, ആശങ്ക!!

ജനത ഗാരേജിന് വഴി മാറി കൊടുക്കുന്നു, ലൈല ഒ ലൈലയ്ക്ക് സംഭവിച്ചത് പോലെ പുലിമുരുകനും, ആശങ്ക!!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ റിലീസ് ഡേറ്റ് നീട്ടി. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പലതവണ മാറ്റി വച്ചതായിരുന്നു. എന്നാല്‍ ജൂലൈയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ കേട്ടത്.

Read Also: പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...

ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റിയിരിക്കുന്നു. സെപ്തംബറിലേക്കാണ് മാറ്റിയത്. എന്നാല്‍ റിലീസ് ഡേറ്റ് വ്യക്തമല്ല. ഇത്തവണ റിലീസ് ഡേറ്റ് മാറ്റിയത് മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനാത ഗാരേജിന് വേണ്ടിയാണത്രേ.

ജനത ഗാരേജിന് വഴി മാറി കൊടുക്കുന്നു, ലൈല ഒ ലൈലയ്ക്ക് സംഭവിച്ചത് പോലെ പുലിമുരുകനും, ആശങ്ക!!

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്റെ റിലീസ് ഡേറ്റ് ആഗസ്റ്റിലാണ്. എന്നാല്‍ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിക്കുമെന്ന് കരുതിയാണ് ഇപ്പോള്‍ പുലിമുരുകന്റെ ഡേറ്റ് വീണ്ടും മാറ്റിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

ജനത ഗാരേജിന് വഴി മാറി കൊടുക്കുന്നു, ലൈല ഒ ലൈലയ്ക്ക് സംഭവിച്ചത് പോലെ പുലിമുരുകനും, ആശങ്ക!!

മോഹന്‍ലാല്‍ ചിത്രമായ ലൈല ഒ ലൈയുടെ റിലീസ് ഡേറ്റ് പലതവണ മാറ്റി വച്ചാണ് ചിത്രം അവസാനം തിയേറ്ററിലെത്തിയത്. അതുക്കൊണ്ട് തന്നെ പുലിമുരുകന്റെ കാര്യത്തിലും അത്തരത്തില്‍ ഒരു സംശയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ജനത ഗാരേജിന് വഴി മാറി കൊടുക്കുന്നു, ലൈല ഒ ലൈലയ്ക്ക് സംഭവിച്ചത് പോലെ പുലിമുരുകനും, ആശങ്ക!!

ഓണത്തിന് ചിത്രം തിയേറ്ററില്‍ എത്തിയില്ലെങ്കില്‍ നവരാത്രി ചിത്രമായി റിലീസ് ചെയ്യുമെന്നും കേള്‍ക്കുന്നുണ്ട്.

ജനത ഗാരേജിന് വഴി മാറി കൊടുക്കുന്നു, ലൈല ഒ ലൈലയ്ക്ക് സംഭവിച്ചത് പോലെ പുലിമുരുകനും, ആശങ്ക!!

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലിനൊപ്പം ജൂനിയര്‍ എന്‍ടിആറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

English summary
Puli Murugan Release Postponed For Janatha Garage?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam