പുലിമുരുകന്റെ 150 കോടി സ്വപ്‌നം സാധ്യമാകുമോ? ബോക്‌സോഫീസില്‍ പത്ത് കോടിയുടെ നഷ്ടം!
മലയാളത്തില്‍ ആദ്യമായി നൂറ് കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രമാണ് പുലിമുരുകന്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം.
മലയാളത്തില്‍ ആദ്യമായി നൂറ് കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രമാണ് പുലിമുരുകന്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ബോക്‌സോഫീസില്‍ നൂറ് കോടി നേടിയത്.
Read Also: കട്ടപ്പനയിലെ ഋത്വിക് റോഷനെ കുറിച്ച് കേട്ട് സാക്ഷാല്‍ ഹൃത്വിക് റോഷന്റെ പ്രതികരണം?
ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടിയ ചിത്രം ഉടന്‍ തന്നെ 150 കോടിയില്‍ എത്തുമെന്ന് ഇന്‍ഡസ്ട്രിയിലെ സീനിയേഴ്‌സ് വിലയിരുത്തുന്നത്. എന്നാല്‍ പുലിമുരുകന്റെ 150 കോടി സ്വപ്‌നം സാധ്യമാകുമോ? കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കരണം പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കൂ...

10 കോടിയുടെ നഷ്ടം
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. 10 കോടിയുടെ നഷ്ടമാണ് ചിത്രത്തിന് ബോക്‌സോഫീസില്‍ ഉണ്ടായതന്നൊണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഓണ്‍ലൈന്‍ ബുക്കിങ്
ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ് ആളുകള്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ നേരിട്ട് തിയേറ്ററുകളില്‍ എത്തി ടിക്കറ്റെടുക്കുന്നതില്‍ വലിയ കുറവ് സംഭവിച്ചതാണ് പുലിമുരുകന് തിരിച്ചടിയായത്.

പുലിമുരുകന് കാണാന്‍ മാത്രം
ഓണ്‍ലൈന്‍ ബുക്കിങ് വഴി ഏറ്റവും കൂടുതല്‍ ആളുകളും പുലിമുരുകന്‍ കാണാനാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് ശേഷം റിലീസ് ചെയ്ത പല സിനിമകളുടെയും കളക്ഷനെ മോശമായി ബാധിക്കുന്നുണ്ട്.

ഒക്ടോബര്‍ ഏഴിന്
ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയത്.
പുലിമുരുകനിലെ ഫോട്ടോസിനായി


Click it and Unblock the Notifications











