»   » ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ

ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സ് ഓഫീസില്‍ നേര്‍ക്ക് നേര്‍ എത്തിയ ഓണക്കാലമായിരുന്നു ഇക്കുറി മലയാള സിനിമയുടേത്. ആദ്യമായിട്ടല്ല മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നതെങ്കിലും ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇരുവരും ഓണക്കാലത്ത് ഒന്നിച്ച് എത്തിയത്.

യുഎഇയിലെ ഓണം മോഹന്‍ലാലിനൊപ്പം! മൈക്കിള്‍ ഇടിക്കുളയ്ക്ക് മാസ് തുടക്കം, കണക്കുകള്‍ ഇങ്ങനെ...

ഒടുക്കം കാളിദാസ് ചിത്രം റിലീസിന്, സെന്‍സറിംഗ് കഴിഞ്ഞു! 'എ' കടന്നത് തലനാരിഴയ്ക്ക്!!!

താര ചിത്രങ്ങള്‍ തിയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇരു താരങ്ങളുടേയും ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റുകളും ആരംഭിച്ചിരുന്നു. ചിത്രങ്ങള്‍ തിയറ്ററിലെത്തിയതോടെ കളക്ഷനില്‍ മുന്നിലാണെന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ കളക്ഷനില്‍ പിന്നിലായതോടെ പുറത്ത് വരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തി.

മയമില്ലാത്ത തള്ളുകള്‍

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പത്ത് ദിവസത്തെ ആകെ കളക്ഷന്‍ ചിത്രത്തിന്റെ നിര്‍മാതാവ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാല്‍ അതിനും മുകളിലുള്ള കളക്ഷന്‍ ഉയര്‍ത്തിക്കാണിച്ച് തള്ളില്‍ പിന്നിലല്ലെന്ന് മമ്മൂട്ടി ഫാന്‍സ് തെളിയിച്ചു.

പോസ്റ്ററില്‍ തള്ള്

സെപ്തംബര്‍ ഒന്നാം തിയതി റിലീസ് ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് 15ാം തിയതി 25 ദിവസങ്ങള്‍ എന്ന് പരസ്യം ചെയ്താണ് പുതിയ തള്ള്. ഒരു ദിവസം മുന്നേ റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകം 20ാം ദിവസത്തിലേക്ക് എന്നാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ താരം

പത്ത് ദിവസം മുന്നേ പോസ്റ്റര്‍ അടിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. എങ്കിലും ഇക്കാര്യത്തില്‍ വിട്ട് കൊടുക്കാന്‍ മമ്മൂട്ടി ആരാധകര്‍ തയാറല്ല. ഇതിനെ ശക്തമായി പ്രതിരോധിക്കുകയാണ് മമ്മൂട്ടി ഫാന്‍സ്.

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും ആരോപണം

മോഹന്‍ലാലിന്റെ മുന്‍കാല ചിത്രങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് മമ്മൂട്ടി ഫാന്‍സ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 85ാം ദിവസം 101ന്റേയും പുലിമുരുകന്‍ 150ല്‍ 200ന്റേയും പോസ്റ്റര്‍ ഒട്ടിച്ചു എന്നാണ് അവരുടെ ആരോപണം.

യഥാര്‍ത്ഥ കളക്ഷന്‍ മറച്ച് വയ്ക്കുന്നു

മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ കുറച്ച് കാണിച്ച് ചിത്രത്തെ ഡി ഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മമ്മൂട്ടി ആരാധകര്‍ ആരോപിക്കുന്നു. ഇതിന് പിന്തുണയുമായി പുള്ളിക്കാരന്‍ സ്റ്റാറാ വിതരണത്തിന് എത്തിച്ച ആന്റോ ജോസഫും രംഗത്തെത്തി.

നിര്‍മാതാവിനേയും ഞെട്ടിച്ച കളക്ഷന്‍

പുള്ളിക്കാരന്‍ സ്റ്റാറാ പത്ത് ദിവസത്തെ ആകെ കളക്ഷന്‍ നിര്‍മാതാവ് വെളിപ്പെടുത്തിയതിന് പിന്നാലെ ഫാന്‍സിന്റെ പോസ്റ്റുകളും എത്തി. ചിത്രം ആകെ 10.55 കോടി നേടിയെന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 10.54 കോടി എന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

തണുത്ത തുടക്കം

ആദ്യ ദിന കളക്ഷനില്‍ ഓണച്ചിത്രങ്ങളില്‍ ഏറ്റവും പിന്നിലായിരുന്നു മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറിന് സ്ഥാനം. ഒരു കോടി എന്ന സംഖ്യയിലേക്ക് എത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. 95.2 ലക്ഷമായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍.

അടുത്ത തള്ളലുമായി പുള്ളിക്കാരന്‍; വിട്ടുകൊടുക്കാതെ സോഷ്യല്‍ മീഡിയ | Filmibeat Malayalam
English summary
Pullikkaran Staraa team released 25 days fake posters in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam