»   » മോഹന്‍ലാലിന്റെ വാച്ചും 'പുള്ളിക്കാരന്‍ സ്റ്റാറാ'യും തമ്മിലുള്ള ബന്ധം..! മമ്മൂട്ടി അറിഞ്ഞു കാണുമോ..?

മോഹന്‍ലാലിന്റെ വാച്ചും 'പുള്ളിക്കാരന്‍ സ്റ്റാറാ'യും തമ്മിലുള്ള ബന്ധം..! മമ്മൂട്ടി അറിഞ്ഞു കാണുമോ..?

By: Karthi
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നുമായിട്ടാണ് ഈ ഓണക്കാലം എത്തിയത്. വിഷുക്കാലം പോലെ പുത്തന്‍ റിലീസുകളുടെ കുത്തൊഴിക്കില്ലായിരുന്നെങ്കിലും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരു ദിവസത്തെ ഇടവേളയില്‍ തിയറ്ററിലെത്തി എന്നതായിരുന്നു വലിയ പ്രത്യേകത.

ഇടിക്കുള ഇടിച്ച് കയറി... ഒന്നാമനായി മുന്നില്‍ തന്നെ! പക്ഷെ കാലിടറിയേക്കും... കണക്കുകള്‍ ഇങ്ങനെ..!

ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു...

പുലിമുരുകനും തോപ്പില്‍ ജോപ്പനും ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് തിയറ്ററിലെത്തിയപ്പോള്‍ താരങ്ങളുടെ ആരാധകരും ഉണര്‍ന്നു. ഒപ്പത്തിനൊപ്പം നിന്നാല്‍ ആര് നേടും എന്നത് തന്നെയായിരുന്നു പ്രധാന ചര്‍ച്ച. അതിനിടിയിലാണ് മമ്മൂട്ടി ചിത്രവും മോഹന്‍ലാലിന്റെ വാച്ചും തമ്മിലുള്ള ചര്‍ച്ചയാകുന്നത്.

തിരിച്ചടിയോടെ തുടക്കം

ഓണച്ചിത്രങ്ങളില്‍ ഏറ്റവും കുറവ് ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രം. എന്നാല്‍ ഒറ്റയ്ക്ക് നിന്ന ആദ്യ ദിനത്തിലും മറ്റുള്ളവര്‍ക്ക് ഒപ്പം നിന്ന ആദ്യ ദിനത്തിലും കൂടുതല്‍ കളക്ഷന്‍ നേടിയത് മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകമായിരുന്നു.

ആദ്യ ദിന കളക്ഷന്‍

ആദ്യ ദിനം മാത്രമല്ല നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ ഏറ്റവും പിന്നിലാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ആദ്യ ദിനം ചിത്രം നേടിയത് 95.2 രണ്ട് ലക്ഷം രൂപയാണ്. ഒരു കോടി കടക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

മോഹന്‍ലാലിന്റെ വാച്ച്

സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായ ഒന്നായിരുന്നു മോഹന്‍ലാലിന്റെ പുതിയ വാച്ച്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ മോഹന്‍ലാല്‍ ധരിച്ച ഈ വാച്ച് ശ്രദ്ധിക്കപ്പെട്ടത് ഇതിന്റെ വില കൊണ്ടായിരുന്നു. റിച്ചാര്‍ഡ് മിലി ആര്‍എം 11ബി മോഡലില്‍പ്പെട്ട ഈ വാച്ചിന്റെ വില 86 ലക്ഷത്തോളമാണ്.

പുള്ളിക്കാരനും മോഹന്‍ലാലിന്റെ വാച്ചും

മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ ആദ്യ ദിനം നേടി കളക്ഷനെ ട്രോളര്‍മാര്‍ ബന്ധിപ്പിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ ലക്ഷ്വറി വാച്ചുമായിട്ടാണ്. മോഹന്‍ലാലിന്റെ വാച്ചിന്റെ വിലയേക്കാള്‍ ഒരു പത്ത് ലക്ഷം അധികം നേടിയതാണ് പുള്ളിക്കാരന്റെ ഓപ്പണിംഗ് എന്നാണ് അവരുടെ കണ്ടെത്തല്‍.

ആരാധകര്‍ക്കുള്ള വടി

മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ കുറച്ച് കാണിക്കാനുള്ള ശ്രമം നടക്കുന്നെന്നും മോഹന്‍ലാല്‍ ചിത്രത്തിന്റേത് വെറും തള്ളാണെന്നും ആരോപിക്കുന്ന മമ്മൂട്ടി ആരാധകര്‍ക്കിട്ടുള്ള മോഹന്‍ലാല്‍ ആരാധകരുടെ വടിയായി മാറിയിരിക്കുകയാണ് ഈ ട്രോള്‍.

ഒന്നും ഔദ്യോഗികമല്ല

പുള്ളിക്കാരന്‍ സ്റ്റാറാ കളക്ഷനില്‍ പിന്നിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോള്‍ അതിനെ തള്ളി ചിത്രം വിതരണം ചെയ്യുന്ന ആന്റോ ജോസഫ് തന്നെ രംഗത്തെത്തി. ചിത്രത്തിന്റെ കളക്ഷന്‍ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

യഥാര്‍ത്ഥ കണക്ക്

ഇപ്പോള്‍ പുറത്ത് വരുന്നത് യഥാര്‍ത്ഥ കണക്കല്ലെന്ന് പറയുന്നെങ്കിലും യഥാര്‍ത്ഥ കണക്ക് പുറത്ത് പറയുന്നില്ല. രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളാണ് മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷന്‍ കുറച്ചും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കളക്ഷന്‍ ഉയര്‍ത്തിയും കാണിക്കുന്നതെന്നാണ് ആരോപണം.

English summary
The connection between Mohanlal's watch and Mammootty's Pullikkaran Staraa. The opening day collection of Pullikkaran Staraa is 10 lakh more than the price of Mohalal's watch.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam