ലക്ഷ്മി റായി യുടെ നിശബ്ദ പ്രതികാരം ആരോട്?

By Aswathi

റായി ലക്ഷ്മി എന്ന ലക്ഷ്മി റായി ഇപ്പോള്‍ പ്രതികാരം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. ആരോടെന്ന് ചോദിച്ചാല്‍ കൃത്യമായി ഒരുത്തരമില്ല. ഒരു പക്ഷെ നടിയോട് തന്നെ, അല്ലെങ്കില്‍ തന്നെ കുറിച്ച് അപകീര്‍ത്തി പറഞ്ഞു പരത്തുന്നവരോട്.

എല്ലാം കാര്യങ്ങളും ഞാന്‍ വെട്ടിത്തുറന്ന് പറയും. അതെനിയ്ക്ക് ഒത്തിരി പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് മുതലെടുത്ത് പലരും ആ പേരില്‍ തന്നെ ആക്രമിയ്ക്കുന്നു എന്ന് പറഞ്ഞ നടി ഇവരോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുകാണ്.

lakshmi-rai

എങ്ങനെയാണ് പ്രതികാരം ചെയ്യുകയെന്നല്ലേ. മിണ്ടാതിരിക്കുക. ആര് എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുക. ഒരു നിശബ്ദ പ്രതികാരം. എന്റെ നിശബ്ദതയില്‍ നിന്ന് അവര്‍ മനസ്സിലാക്കാണം ആ പ്രതികാരം എന്നാണ് നടി പറയുന്നത്.

ശ്രീകാന്ത് നായകനാകുന്ന സോകാര്‍പെറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റായി ലക്ഷ്മി. അത് കഴിഞ്ഞാല്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്- തെലുങ്ക് റീമേക്കില്‍ അഭിനയിക്കും. ഇഷ തല്‍വാര്‍ അവതരിപ്പിച്ച എയര്‍ ഹോസ്റ്റസിന്റെ വേഷത്തിലാണ് ലക്ഷ്മി ബാംഗ്ലൂര്‍ ഡെയ്‌സിലെത്തുക.

ഒരു നടിയെന്ന നിലയില്‍ ഇതുവരെ തമിഴ് സിനിമാ ലോകം തന്റെ കഴിവുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും നടി പറഞ്ഞു. അതേ സമയം നടിയെന്ന നിലയില്‍ തനിയ്ക്ക് അംഗീകാരം ലഭിച്ചത് മലാളത്തിലാണെന്ന് മുമ്പൊരിക്കല്‍ നടി പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X