പ്രതിഫലമായി ഒരുകോടി! രാക്ഷസുഡുവില്‍ നിന്ന് റാഷി ഖന്ന പിന്‍മാറിയതിന് കാരണം? അനുപമ പരമേശ്വരന് ലഭിച്ചതോ
തമിഴകത്തുനിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയ സിനിമയായ രാക്ഷസന് അടുത്തിടെയാണ് തെലുങ്ക് റീമേക്ക് ഒരുങ്ങിയത്. സൈക്കോ ത്രില്ലറായെത്തിയ സിനിമ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിശാലും അമല പോളുമായിരുന്നു ചിത്രത്തില്‍ നായികനായകന്‍മാരായി എത്തിയത്. രാകുമാര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തെലുങ്ക് പതിപ്പൊരുക്കിയത് രമേഷ് വര്‍മ്മയായിരുന്നു. സായ് ശ്രീനിവാസും അനുപമ പരമേശ്വരനുമായിരുന്നു തെലുങ്കിലെ നായികനായകന്‍മാര്‍. മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും അന്യഭാഷകളില്‍ നിന്നും മികച്ച പിന്തുണയാണ് അനുപമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അനുപമയ്ക്ക് മുന്‍പ് മറ്റൊരു താരത്തെയായിരുന്നു നായികയായി പരിഗണിച്ചതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ റാഷി ഖന്നയെ ആയിരുന്നു ആദ്യം രാക്ഷസുഡുവിലേക്ക് പരിഗണിച്ചതെന്നും പ്രതിഫലുമായി ബന്ധപ്പെട്ട വിഷയത്തെത്തുടര്‍ന്ന് താരം പിന്‍വാങ്ങുകയായിരുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരു കോടിയാണ് താരം ആവശ്യപ്പെട്ടത്. ഇത് കേട്ട നിര്‍മ്മാതാക്കള്‍ മറ്റൊരു നായികയെ അന്വേഷിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റാഷി ഖന്നയെ മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെയായാണ് അനുപമ പരമേശ്വരനരികിലേക്ക് അണിയറപ്രവര്‍ത്തകരെത്തിയത്. റാഷിയുടെ നിബന്ധന അനുപമയ്ക്ക് ഗുണകരമായി മാറുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ താരത്തിന് അവസരം നഷ്ടമായിരുന്നുവെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഗീത ഗോവിന്ദത്തിലേക്ക് നായികയായി പരിഗണിച്ചിരുന്നത് റാഷിയെയായിരുന്നു, എന്നാല്‍ അവസാനനിമിഷം താരം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.


Click it and Unblock the Notifications











