ഫഹദിന്റെ നായിക; ഇനി രജനികാന്തിന്റെയും
വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത, ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ രാധിക ആപ്‌തേ രജനികാന്തിന് നായികയായെത്തുന്നു എന്ന്. പ്രമുഖ തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലാണത്രെ രാധിക രജനികാന്തിന് നായികയായെത്തുന്നത്. നേരത്തെ വിദ്യാ ബാലന്‍ അടക്കമുള്ള നായികമാരെ ഈ വേഷത്തിന് പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ലിങ്കയ്ക്ക് ശേഷം രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്ററായിട്ടാണ് താരം എത്തുന്നത്. മലേഷ്യയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കലൈപുലി എസ് താണു നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് സന്തോഷ് നാരായണനാണ്.
കാര്‍ത്തിയെ നായകനാക്കി രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത മദ്രാസ് എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞവരുടെ കൂട്ടത്തില്‍ രജനികാന്തുമുണ്ട്.
അതേ സമയം ഹിന്ദിയില്‍ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് രാധിക ആപ്‌തേ. അതിനൊപ്പം പര്‍ച്ചേഡ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും ലയേണ്‍ എന്ന തെലുങ്ക് ചിത്രത്തിലംു രാധിക അഭിനയിക്കുന്നുണ്ട്. രഞ്ജിത്ത്-രജനി ചിത്രത്തില്‍ അഭിനയിക്കുന്ന വാര്‍ത്തകളോട് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല


Click it and Unblock the Notifications