നഗ്നവീഡിയോ പുറത്തിറങ്ങിയത്, ചിരിച്ച് തള്ളി രാധിക ആപ്‌തേ
രാധിക ആപ്തയുടെ നന്ഗവീഡിയോ വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് ആരാധകരിലും സിനിമാക്കാരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബോളിവുഡിലും കോളിവുഡിലുമൊക്കെ അതാണ് ചൂടുള്ള ചര്‍ച്ച. എന്നാല്‍ വിഷയത്തില്‍ രാധികയ്ക്ക് ഒരു കുലുക്കവുമില്ല.
ആ വീഡിയോ കണ്ട് ചിരിച്ചു തള്ളുകയാണ് ഞാന്‍ ചെയ്തതെന്നാണ് രാധിക ആപ്‌തേ പറയുന്നത്. എനിക്ക് വേറെ പണിയുണ്ട്. ഇതിന് പിറകെ നടന്ന സമയം കളയാനൊന്നും നടിയ്ക്ക് സമയമില്ലത്രെ.

ഈ വിഷയത്തില്‍ വിഷമിച്ച് നടക്കാനൊന്നും എന്നെ കിട്ടില്ല. ലോകത്ത് ഒരു പണിയുമില്ലാതെ വീട്ടില്‍ വെറുതേ ഇരിയ്ക്കുന്ന കുറേ ആളുകളുണ്ട്. അവര്‍ തോന്നുന്നതെല്ലാം ചെയ്തുകൂട്ടും. അവരുടെ പ്രവൃത്തികള്‍ കണ്ട് നേരം കളയാനോ അതിന് വിഷമിച്ചിരിക്കാനോ എനിക്ക് സമയമില്ല. എന്നെയോ എന്റെ കുടുംബത്തെയോ ഇത് ബാധിക്കുന്നില്ല- രാധിക വ്യക്തമാക്കി.
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കുശ്യപ സംവിധാനം ചെയ്ത, 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിന്റെ രംഗങ്ങളാണ് ഇന്റര്‍നെറ്റ് വഴി പ്രചരിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന രംഗത്ത് രാധിക അര്‍ദ്ധനഗ്നയാകുന്നുണ്ട്. ഇത് മാത്രം എഡിറ്റ് ചെയ്ത് നെറ്റില്‍ പ്രചരിപ്പിയ്ക്കുകയായിരുന്നു. ഇതിന് മുമ്പ് രാധികയുടെ മോര്‍ഫ് ചെയ്ത വീഡിയോയും ഇതുപോലെ പ്രചരിച്ചിട്ടുണ്ട്.


Click it and Unblock the Notifications











