'ആ പ്രണയത്തിലെ ചതി രാധിക തിരിച്ചറിഞ്ഞു; നടി വിവാഹങ്ങൾ എന്ന് നിർത്തുമെന്ന ചോദ്യങ്ങളും'

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വൻജനപ്രീതി നേടിയ നടിയാണ് രാധിക ശരത്കുമാർ. ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങൾ രാധികയ്ക്ക് ലഭിച്ചു. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാൻ കഴിഞ്ഞ രാധികയ്ക്ക് കരിയറിൽ ഇത് മുതൽക്കൂട്ടായി. 1978 ൽ കിഴക്ക് പോകും റെയ്ൽ എന്ന ചിത്രത്തിലൂടെയാണ് രാധിക അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ നടിയെ തേടി വന്നു.

നടൻ ശരത്കുമാറാണ് രാധികയുടെ ഭർത്താവ്. ഇരുവർക്കും രാഹുൽ എന്ന മകനുമുണ്ട്. ആദ്യ രണ്ട വിവാഹബന്ധങ്ങൾ പരാജയപ്പെട്ട ശേഷമാണ് ശരത്കുമാറിനെ രാധിക വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ രാധികയുടെ ജീവിതത്തെക്കുറിച്ച് തമിഴ്നാട്ടിലെ പ്രമുഖ വ്യക്തിത്വമായ ഡോ. കാന്തരാജ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. നടിയുടെ വിവാഹത്തെക്കുറിച്ചും തകർന്ന പ്രണയബന്ധത്തക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ആ​ഗായം തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് പരാമർശം.

Radhika Sarathkumar

ഒരു ഘട്ടത്തിൽ ലക്ഷ്മി, രാധിക തുടങ്ങിയവരെല്ലാം കല്യാണം കഴിക്കുന്നത് എപ്പോൾ നിർത്തുമെന്ന ചോദ്യം വരുന്ന സാഹചര്യം വരെയുണ്ടായി. ഇരുവരും ഒന്നിലേറെ വിവാഹങ്ങൾ ചെയ്തു. അത് അവരുടെ വ്യക്തി ജീവിതമാണ്. ഒരു തരത്തിൽ നോക്കിയാൽ അത് നല്ലതാണ്. ഒന്നിച്ച് പോകാൻ പറ്റില്ലെങ്കിൽ പിരിയുന്നതാണ് ഉചിതം. ഇന്ന് വിവാഹമോചനങ്ങൾ സാധാരണമാണെന്നും ഡോ. കാന്തരാജ് ചൂണ്ടിക്കാട്ടി.

രാധികയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ആ വ്യക്തി നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞതോടെ നടിക്ക് ഞെട്ടലായി. ആദ്യ വിവാഹം രാധികയിൽ നിന്നും അയാൾ മറച്ച് വെച്ചതായിരുന്നു. വിവാഹം ചെയ്യാൻ രാധികയും ഇയാളും തീരുമാനിച്ചിരിക്കെ ഈ വ്യക്തിയുടെ സുഹൃത്ത് ആദ്യ വിവാഹത്തിന്റെ തെളിവുകൾ രാധികയെ കാണിച്ചു. അതോടെയാണ് ആ പ്രണയം തകർന്നത്. ഇതിന് ശേഷം പ്രതാപ് പോത്തൻ രാധികയുടെ ജീവിതത്തിലേക്ക് കടന്ന് വന്നെന്നും ഡോ. കാന്തരാജ് വ്യക്തമാക്കി.

Radhika Sarathkumar

1985 ലാണ് രാധികയും പ്രതാപ് പോത്തനും വിവാഹിതരായത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ രാധിക വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. റയാന്നെ ഹാർഡി എന്നാണ് നടിയുടെ മകളുടെ പേര്. രണ്ട് വർഷം മാത്രമേ ഈ ബന്ധവും നിലനിന്നുള്ളൂ. 2001 ലാണ് രാധികയും ശരത്കുമാറും വിവാഹിതരായത്.

പ്രണയത്തിലാകുന്നതിന് മുമ്പേ ഇരുവരും നല്ല സുഹൃത്തുക്കളാണ്. നമ്മ അണ്ണാച്ചി, സൂര്യവശം എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. 2004 ലാണ് ശരത്കുമാറിനും രാധികയ്ക്കും മകൻ പിറന്നത്. ശരത്കുമാറിന്റെ ആദ്യ വിവാഹബന്ധവും വേർപിരിഞ്ഞതാണ്. ഛായ ദേവി എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ വരലക്ഷ്മി ശരത്കുമാർ, പൂജ ശരത്കുമാർ എന്നീ മക്കളും ജനിച്ചു. വരലക്ഷ്മി ഇന്ന് അഭിനയ രം​ഗത്ത് സജീവമാണ്.

കുടുംബത്തിലെ ആഘോഷങ്ങളിൽ ഇവരെല്ലാവരും ഒത്ത് ചേരാറുണ്ട്. അടുത്തിടെ വരലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ ഛായ ദേവിയും രാധികയും ശരത്കുമാറുമെല്ലാം ഒരുമിച്ച് കൂടി. ഛായ ദേവിയും രാധികയും നല്ല സുഹൃത്തുക്കളാണ്. വരലക്ഷ്മിയുടെ സിനിമാ പ്രവേശനത്തെ ആദ്യം ശരത്കുമാർ എതിർത്തപ്പോൾ ഇദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിച്ചത് ഛായ ദേവിയും രാധികയും ചേർന്നാണ്. സിനിമാ രം​ഗത്ത് രാധികയും ശരത്കുമാറും ഇന്നും സജീവമാണ് പോർതൊഴിലാണ് അടുത്തിടെ പുറത്തിറങ്ങിയ ശരത്കുമാർ ചിത്രം.

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X