»   » അനുഷ്‌കയുടെ തടി പാരയാകുന്നു; എസ് എസ് രാജമൗലിക്ക് ടെന്‍ഷന്‍!!

അനുഷ്‌കയുടെ തടി പാരയാകുന്നു; എസ് എസ് രാജമൗലിക്ക് ടെന്‍ഷന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യ മുഴുവന്‍ കാത്തിരിയ്ക്കുകയാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി. 2017 ല്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം. എന്നാല്‍ നായിക അനുഷ്‌ക ഷെട്ടി കാരണം ചിത്രത്തിന്റെ ഷൂട്ടിങ് വൈകിപ്പോകുകയാണെന്നാണ് കേള്‍ക്കുന്നത്.

വയസ്സ് 35 ആയി; വിവാഹത്തിന് സമയമായില്ല എന്ന് അനുഷ്‌ക ഷെട്ടി

അനുഷ്‌കയുടെ തടിയാണ് പാരയാകുന്നത്. തടികാരണം വാള്‍പയറ്റിനും മറ്റും ശരീരം വഴങ്ങുന്നില്ല. വിചാരച്ചതുപോലെ അനുഷ്‌കയുടെ അഭിനയം വരാത്തതിനാല്‍ ടെന്‍ഷനിലാണത്രെ രാജമൗലി

അനുഷ്‌ക ഷെട്ടിയുടെ വേഷം

നായകന്‍ പ്രഭാസിനൊപ്പം വളരെ പ്രാധാന്യമുള്ള വേഷത്തിലാണ് അനുഷ്‌ക ഷെട്ടി ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന് വേണ്ടി വാള്‍പയറ്റും കുതിര സവാരിയും സംഘട്ടന രംഗങ്ങളും അനുഷ്‌ക ചെയ്യേണ്ടതുണ്ട്.

അനുഷ്‌കയ്ക്ക് പറ്റുന്നില്ല, രാജമൗലി സമ്മര്‍ദ്ദത്തില്‍

എന്നാല്‍ തടി കാരണം അനുഷ്‌കയ്ക്ക് ശരീരം വിചാരിച്ചത് പോലെ വഴങ്ങുന്നില്ല. ആക്ഷന്‍ രംഗങ്ങള്‍ നന്നാകാത്തതിനാല്‍ ആകെ സമ്മര്‍ദ്ദത്തിലാണ് രാജമൗലി എന്നാണ് കേള്‍ക്കുന്നത്.

ദേ ഇതുപോലെ വരണം

ബാഹുബലി എന്ന ചിത്രത്തിന്റെ ആദ്യം ഭാഗം ആരംഭിച്ചപ്പോള്‍ പുറത്തുവിട്ട, ചിത്രത്തിലെ അനുഷ്‌കയുടെ ഗെറ്റപ്പാണിത്. ഇതുപോലെ ശരീരപ്രകൃതം വേണമെന്നാണ് രാജമൗലിയുടെ ആവശ്യം

എത്രയും പെട്ടന്ന് കുറയ്ക്കണം

എത്രയും പെട്ടന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ് രാജമൗലി. എന്ത് വില കൊടുത്തും ശരീര ഭാരം കുറയ്ക്കാന്‍ അനുഷ്‌കയോടെ ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

എന്തിന് വേണ്ടി തടിച്ചു

സ്ത്രീകളില്‍ തടികാരണമുണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക തടി കൂട്ടിയത്. അതിന് ശേഷം തടി കുറയ്ക്കാന്‍ ജിമ്മില്‍ പോയിട്ടും എത്ര വര്‍ക്കൗണ്ട് ചെയ്തിട്ടും ഫലമുണ്ടായില്ല. അമേരിക്കയില്‍ പോയി തടി കുറയാനുള്ള ശസ്ത്രക്രിയ ചെയ്തു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

English summary
Anushka Shetty is not yet back in shape to shoot for Baahubali 2, which is irking the director SS Rajamouli

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam