»   » രാജീവ് പിള്ളയും ഭാവനയും തമ്മില്‍ പ്രണയത്തിലാണോ?

രാജീവ് പിള്ളയും ഭാവനയും തമ്മില്‍ പ്രണയത്തിലാണോ?

Posted By:
Subscribe to Filmibeat Malayalam
Rajeev Pillai and Bhavan
മലയാളത്തിലെ യുവ നടന്‍ രാജീവ് പിള്ളയും ഭാവനയും തമ്മില്‍ പ്രണയത്തിലാണോ? ഗോസിപ്പുകള്‍ ധാരാളമുണ്ടെങ്കിലും അങ്ങനെയൊന്നില്ലെന്നാണ് ഭാവന പറയുന്നത്. പ്രണയം ഒളിച്ചുവെയ്‌ക്കേണ്ട കാര്യമില്ലെന്നും അതു തുറന്നുപറയാന്‍ മടിയില്ലെന്നുമാണ് ഭാവനയുടെ നിലപാട്. ഒറ്റദിവസം കൊണ്ട് ഒരാളോട് പ്രയണം തോന്നുകയൊന്നുമില്ല.

മലയാളത്തില്‍ ഒരു നടനോടും അങ്ങനെ പ്രയണം തോന്നിയിട്ടില്ല. ഒരു കൊച്ചു കുട്ടിയായിട്ടാണ് എല്ലാവരും തന്നെ സിനിമയില്‍ പരിഗണിച്ചിരുന്നതെന്നും ഗോസിപ്പുകള്‍ വന്നത് തനിക്ക് ഒരിക്കലും പ്രണയം തോന്നാത്ത ആളുകളുടെ പേരുമായി ചേര്‍ത്തിട്ടാണെന്നുമാണ് ഭാവന ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നത്. ശരിക്കും ഇഷ്ടം തോന്നിയ ഒരാളുണ്ടായിരുന്നു. അങ്ങേരെ ചേര്‍ത്ത് ഇതുവരെ ഗോസിപ്പ് വന്നിട്ടില്ല.

എന്തായാലും വിവാഹം കഴിക്കാനാണ് ഭാവനയുടെ അടുത്ത പ്ളാന്‍. വിവാഹം പ്രണയമായിരിക്കുമോ എന്ന ചോദ്യത്തിന് പ്രണയമാവാം അറേഞ്ച്ഡ് ആകാം എന്ന മറുപടിയാണുള്ളത്. ലിവിങ് ടുഗതറിലൊന്നും താല്‍പപര്യമില്ല. ഗുരുവായൂരില്‍ വച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. നൂറുശതമാനം ഇഷ്ടപ്പെട്ട ആളെ മാത്രമേ താലികെട്ടുകയുള്ളൂ.വിവാഹശേഷം തല്ലുകൂടാനും വഴക്കിടാനുമൊന്നും താല്‍പര്യമില്ല. കല്യാണം കഴിഞ്ഞാലും അഭിനയം തുടരും.

താരങ്ങളുടെ ക്രിക്കറ്റ് തുടങ്ങിയപ്പോഴാണ് ഭാവനയും രാജീവ് പിള്ളയും പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നത്. രാജീവ് നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. ഭാവന ടീമിന്റെ ബ്രാന്‍ഡ് അംബാസഡറുമായിരുന്നു. നന്നായി കളിക്കുന്ന രാജീവുമായി അടുത്തിടപഴകിയപ്പോഴാണ് ഗോസിപ്പ് പരന്നത്. എന്തായാലും ആരെയാണ് ഭാവന വരനായി തിരഞ്ഞെടുക്കുന്നതെന്നു നോക്കാം

English summary
Is Bhavana in love with actor and celebrity cricket leage star Rajeev Pillai?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam