രജനിയും രാജമൗലിയും ഒന്നിക്കുന്നു? ആകാംക്ഷയോടെ പ്രേക്ഷകർ, എത്തുന്നത് മാസ് ചിത്രം..
എസ്എസ് രാജ മൗലിയുടെ അടുത്ത ചിത്രത്തിൽ രജനി എത്തുന്നത്രേ
Recommended Video

2018 സ്റ്റൈൽ മന്നൻ രജനികാന്തിന് വളരെ മികച്ച വർഷമായിരുന്നു. ആ വർഷം പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 2018 ൽ ആദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു പാ രഞ്ജിത് ചിത്രം കബാലി. ഇത് ബോക്സോഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. ഇതിനു തെട്ടു പിന്നാലെ പുറത്തിറങ്ങിയ ശങ്കർ ചിത്രം 2.0യും വൻ വിജയമായിരുന്നു. 2018 പോലെ തന്നെയായിരിക്കും തലൈവർക്കും 2019ഉം.

രജനി-കാർത്തിക് സുബ്ബരാജ് കൂട്ട്കെട്ടിൽ പുറത്തു വരുന്ന പേട്ടയാണ് പുതുവർഷത്തിൽ ആദ്യം പുറത്തെത്തുന്ന താലൈവർ ചിത്രം. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനാകുന്നത്. സിമ്രൻ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജുനുവരി 10 നാണ് ചിത്രത്തിന്റെ റിലീസ്. സർക്കാരിന്റെ വൻ വിജയത്തിനു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റൈൽ മന്നൻ നായികനായി എത്തുന്നു എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത കേട്ട് വണ്ടറിടച്ച് ഇരിക്കുകയാണ് പ്രേക്ഷകർ. തെന്നിന്ത്യൻ സിനിമ മേഖലയിൽ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സ്വന്തം സംവിധായകൻ എസ്എസ് രാജ മൗലിയുടെ അടുത്ത ചിത്രത്തിൽ രജനി എത്തുന്നത്രേ. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ബാഹുബലിയ്ക്ക് ശേഷം ജൂനിയർ എൻടി ആർ, രാം ചരൺ തേജ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് രാജമൗലി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











