സര്‍ക്കാരിനു പിന്നാലെ രജനി ചിത്രവുമായി മുരുകദോസ്? ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണൂ
രജനീകാന്ത് ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല എന്ന ചിത്രമായിരുന്നു തലൈവരുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. കാലയ്ക്കു ശേഷം നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. രജനിയെ നായകനാക്കിയുളള കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. വമ്പന്‍ താരനിരയാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രത്തില്‍ അണിനിരക്കുന്നത്. തലൈവരുടെ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററുമെല്ലാം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ തലൈവരുടെ പുതിയൊരു ചിത്രത്തിന്റെ കൂടി പ്രഖ്യാപനം വന്നിരിക്കുകയാണ്.

രജനി-മുരുകദോസ് സിനിമ
തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ എആര്‍ മുരുകദോസിനൊപ്പമാണ് തലൈവര് അടുത്തതായി ഒന്നിക്കുന്നത്. ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്. തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സംവിധായകനാണ് എആര്‍ മുരുകദോസ്. മികച്ച പ്രമേയങ്ങള്‍ അവതരിപ്പിച്ച ചിത്രങ്ങളായിരുന്നു അദ്ദേഹം തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. തമിഴിലെ മറ്റു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മുന്‍പ് മുരുകദോസ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മുരുകദോസ്-രജനി ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

സര്‍ക്കാരിനു ശേഷം
വിജയ് നായകനാവുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിനു ശേഷമായിരിക്കും സ്‌റ്റൈല്‍ മന്നനെ വെച്ചുളള സിനിമ മുരുകദോസ് സംവിധാനം ചെയ്യുക. ചിത്രീകരണം പൂര്‍ത്തിയായ സര്‍ക്കാര്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഈ വര്‍ഷം ദീപാവലിക്കാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കീര്‍ത്തി സുരേഷ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രം ഒരുമാസ് എന്‍ര്‍ടെയിനറായിട്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പോലെ മികച്ചൊരു ചിത്രമായിരിക്കും രജനി-മുരുകദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുക എന്നാണറിയുന്നത്.

സണ്‍ പിക്‌ചേഴ്‌സ്
തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്സായിരിക്കും മുരുകദോസിന്റെ രജനി ചിത്രം നിര്‍മ്മിക്കുക. തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സ്മ്മാനിച്ചിട്ടുളള ബാനറാണ് സണ്‍ പിക്‌ചേഴ്‌സ്. വിജയുടെ പുതിയ ചിത്രം സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതും സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ്. ബിഗ് ബഡ്ജറ്റിലായിരിക്കും രജനികാന്തിന്റെ മുരുകദോസ് ചിത്രം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുക. ചിത്രത്തില്‍ വമ്പന്‍ താരനിരയായിരിക്കും അണിനിരക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പേട്ട
കാര്‍ത്തിക്ക് സുബരാജിന്റെ പേട്ട എന്ന ചിത്രമാണ് തലൈവരുടെതായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം. കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് രജനിയുടെ ഈ ചിത്രവും നിര്‍മ്മിക്കുന്നത്. തൃഷ,സിമ്രാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

2.0
ശങ്കര്‍ സംവിധാനം ചെയ്ത 2.0 എന്ന ചിത്രമാണ് തലൈവരുടെതായി അടുത്തതതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. യന്തിരന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ഇത്തവണയും ദൃശ്യവിസ്മയം തന്നെയായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. എമി ജാക്‌സണ്‍ നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ അക്ഷയ്കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. 2.0യുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











