തമിഴകത്തെ സൂപ്പര്‍സ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും വീണ്ടും? എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍!
Recommended Video

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം സിനിമകള്‍ ചെയ്തിട്ടുളള താരസുന്ദരിയാണ് നയന്‍താര. കരിയറിന്റെ തുടക്കത്തില്‍ ചന്ദ്രമുഖിയെന്ന മെഗാഹിറ്റ് ചിത്രത്തില്‍ തലൈവര്‍ക്കൊപ്പം അഭിനയിക്കാന്‍ ലേഡീ സൂപ്പര്‍സ്റ്റാറിന് സാധിച്ചിരുന്നു. തുടര്‍ന്ന്
ശിവാജി, കുസേലന്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.
ഇപ്പോഴിതാ വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പേട്ടയ്ക്കു ശേഷമുളള രജനീകാന്ത് ചിത്രത്തിലാണ് നയന്‍താര നായികാ വേഷത്തിലെത്തുന്നത്. തമിഴിലെ പ്രമുഖ സംവിധായകരിലൊരാളായ എആര്‍ മുരുകദോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. സര്‍ക്കാര്‍ എന്ന ചിത്രത്തിനു ശേഷമാണ് സ്‌റ്റൈല്‍ മന്നന്റെ സിനിമയുമായി മുരുകദോസ് എത്തുന്നത്.

ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും സിനിമയെന്നും എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നൊരു ചിത്രമായിരിക്കും ഇതെന്നും മുരുകദോസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അതേസമയം ഈ കൂട്ടുകെട്ടില്‍ ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കും ഒരുങ്ങുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രജനീകാന്ത് എആര്‍ മുരുകദോസ് ചിത്രം ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications