ദര്‍ബാറിനു ശേഷം സിരുത്തൈ ശിവയ്ക്കൊപ്പം രജനീകാന്ത്? സൂപ്പര്‍താരം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

By Midhun Raj

രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിലാണ് സ്‌റ്റൈല്‍ മന്നന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുംബൈ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം സൂപ്പര്‍ താരത്തിന്റെ മറ്റൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സംവിധായകന്‍ സിരുത്തെെ ശിവയുടെ അടുത്ത ചിത്രത്തില്‍ രജനീകാന്ത് നായകനാകുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. രജനീകാന്തിനെ സന്ദര്‍ശിക്കാനായി സംവിധായകന്‍ ഇന്ന് താരത്തിന്‌റെ പോയസ് ഗാര്‍ഡന്‍ വസന്തിയില്‍ എത്തിയിരുന്നു.

rajinikanth-siva

സ്‌റ്റൈല്‍ മന്നനു മുന്നില്‍ ഒരു കഥയുടെ ആശയം സംവിധായകന്‍ പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ മുരുകദോസിന്റെ ദര്‍ബാറിനു ശേഷം രജനീകാന്ത് ശിവയുടെ ചിത്രത്തിലായിരിക്കും അഭിനയിക്കുക.

അതേസമയം പേട്ടയുടെ വന്‍വിജയത്തിന് ശേഷമാണ് തലൈവരുടെ ദര്‍ബാര്‍ വരുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നു. യോഗി ബാബു, നിവേദ തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് തലൈവര്‍ ചിത്രം നിര്‍മ്മിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X