ആലിയ ഭട്ടിനൊപ്പം ആടിപ്പാടി രാംചരണ്‍? ആര്‍ആര്‍ആറിലെ പ്രണയഗാനം പൂര്‍ത്തീകരിച്ചതായി റിപ്പോര്‍ട്ടുകള്‍!
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണ് ആര്‍ആര്‍ആര്‍. രാജമൗലിയുടെ അടുത്ത വിസ്മയ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ഈ സിനിമയുടെ പ്രഖ്യാപനം എത്തിയത്. ബോളിവുഡിലേയും ടോളിുഡിലേയുമൊക്കെ പ്രമുഖ താരങ്ങള്‍ ചിത്രത്തിനായി അണിനിരന്നേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ആലിയ ഭട്ട് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാംചരണും ആലിയയും തമ്മിലുള്ള റൊമാന്റിക് ഗാനത്തിന്റെ ചിത്രീകരണം കഴിഞ്ഞുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു ഗാനചിത്രീകരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം അല്ലൂരി സിതാരാമ രാജു ഇവരുടെ കഥയുമായാണ് ചിത്രമെത്തുന്നത്. ബാഹുബലിയെ വെല്ലുന്ന ചിത്രമായിരിക്കും ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അജയ് ദേവ്ഗണ്‍, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2020 ലായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് ചിത്രത്തിലെ നായകന്‍മാര്‍. 400 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നതെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന വിദേശ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആര്‍ആര്‍ആര്‍ ഒരുക്കുന്നതെന്ന് രാജമൗലി നേരത്തെ പറഞ്ഞിരുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്തായ വിജയേന്ദ്രപ്രസാദാണ് ഈ ചിത്രത്തിനും കഥയൊരുക്കുന്നത്. ഡിവിഡി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറലില്‍ ഡിവിവി ധനയ്യയാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











