Just In
- 13 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 2 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 4 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
Don't Miss!
- Automobiles
പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം
- Finance
ബജറ്റ് 2021: ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ദിലീപിനെതിരെ വന്‍ പ്രതിഷേധങ്ങളും നീക്കങ്ങളും സിനിമയ്ക്ക് അകത്തും പുറത്തും ശക്തമായിരുന്നു. ഏറ്റവും പ്രതിരോധത്തിലായത് രാമലീല എന്ന സിനിമയായിരുന്നു. ദിലീപിനെതിരെ മാത്രമല്ല രാമലീലയ്ക്കെതിരെയും പ്രതിഷേധങ്ങളുണ്ടായി. സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളും ഉണ്ടായിരുന്നു.
രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...
മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡ്! മലയാളത്തില്‍ ഇത് ദിലീപിന് മാത്രം...
ശക്തമായ എതിര്‍പ്പുകള്‍ക്കിടെ തിയറ്ററിലെത്തിയ രാമലീലയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. എതിര്‍പ്പുകളെ അതിജീവിച്ച ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടിനേടി. ദിലീപിന്റെ കരയിറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നത്. എന്നാല്‍ അമ്പത് കോടി എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്താന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട് ചിത്രത്തിന്.

റെക്കോര്‍ഡ് നേട്ടം
കേരളത്തില്‍ മാത്രം 121 തിയറ്ററിലും ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ 169 തിയറ്ററിലുമാണ് രാമലീല റിലീസ് ചെയ്ത്. ദിലീപിന്റെ കരിയറിലെ റെക്കോര്‍ഡ് ഒാപ്പണിംഗായിരുന്നു ചിത്രത്തിന് ലഭിച്ചത്. രണ്ടര കോടിക്ക് മുകളിലാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.

അതിവേഗം 20 കോടി
എട്ട് ദിവസം കൊണ്ട് 20 കോടിയാണ് രാമലീല നേടിയ കളക്ഷന്‍. ദിലീപിന്റെ കരയറില്‍ ഇത്രയും വേഗം 20 നേടിയ ഒരു സിനിമയില്ല. അതിവേഗം 20 കോടി പിന്നിട്ട കണക്കില്‍ മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും മാത്രമാണ് ദിലീപിന് മുന്നിലുള്ളത്.

25 കോടിയും പിന്നിട്ടും
വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്ന രാമലീല 11 ദിവസം കൊണ്ട് 25 കോടി കളക്ഷന്‍ നേടി. തിയറ്ററില്‍ പ്രേക്ഷകരുടെ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ തിയറ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. പ്രേക്ഷക പ്രാതിനിധ്യത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ല.

അമ്പത് കോടി
ഇപ്പോഴുള്ള രാമലീലയുടെ കുതിപ്പ് കണക്കാക്കുമ്പോള്‍ ദിലീപിന്റെ ആദ്യ അമ്പത് കോടി ചിത്രമായി രാമലീല മാറുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 20, 25 കോടികള്‍ പിന്നിട്ട അതേവേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ചിത്രത്തിന് എത്താന്‍ കഴിഞ്ഞേക്കില്ല.

പുതിയ റിലീസുകള്‍
പൂജ റിലീസുകള്‍ തിയറ്ററില്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ പുതിയ ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കുകയാണ്. മലയാള ചിത്രങ്ങള്‍ക്കൊപ്പം അന്യഭാഷ ചിത്രങ്ങളും വ്യഴാഴ്ച മുതല്‍ തിയറ്ററിലേക്ക് എത്തുകയാണ്. പക്ഷെ ഇവയൊന്നും പ്രത്യക്ഷത്തില്‍ രാമലീലയെ ബാധിക്കില്ല.

വമ്പന്‍ റിലീസുകള്‍
രണ്ട് വമ്പന്‍ റിലീസുകളാണ് കേരളത്തിലെ തിയറ്ററുകളെ ലക്ഷ്യം വച്ച് ഒരുങ്ങുന്നത്. ദീപാവലി റിലീസായി വിജയ് ചിത്രം മേര്‍സല്‍ 18നും മോഹന്‍ലാല്‍ ചിത്രം വില്ലന്‍ 27നും തിയറ്ററിലേക്ക് എത്തും. വൈഡ് റിലീസാണ് രണ്ട് ചിത്രങ്ങള്‍ക്കും.

മേര്‍സല്‍ വില്ലനാകും
350 സ്ക്രീനുകളിലാണ് വിജയ് ചിത്രം മേര്‍സല്‍ റിലീസ് ചെയ്യുന്നത്. ഇത്രയും തിയറ്ററുകള്‍ മേര്‍സലിന് വേണ്ടി മാറ്റിവയ്ക്കുമ്പോള്‍ നേരത്തെ റിലീസ് ചെയ്ത മറ്റ് മലയാള ചിത്രങ്ങള്‍ക്കും രാമലീലയ്ക്കും തിയറ്ററുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കും.

വില്ലന്‍ രാമലീലയെ തെറിപ്പിക്കും
മോഹന്‍ലാല്‍ ചിത്രം വില്ലന്‍ 300ല്‍ അധികം സ്ക്രീനുകളിലാണ് റിലീസിനൊരുങ്ങുന്നത്. മേര്‍സല്‍ ഇറങ്ങി തൊട്ടടുത്ത ആഴ്ച തന്നെ വില്ലനും എത്തുമ്പോള്‍ രാമലീലയുടെ തിയറ്ററുകളുടെ ക്രമാതീതമായി കുറയും. ഇത് ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിക്കുകയും ചെയ്യും.

കേസ് കൊടുക്കും
ഹോള്‍ഡ് ഓവറാകാതെ മറ്റേതെങ്കിലും ചിത്രത്തിന് വേണ്ടി രാമലീല തിയറ്ററില്‍ നിന്നും മാറ്റിയാല്‍ കോടതിയെ സമീപിക്കുമെന്ന് രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മേര്സും വില്ലനും റിലീസ് ചെയ്യുന്നതോടെ രാമലീല പരുങ്ങലിലാകും എന്ന് തന്നെയാണ് സൂചന.

ഫിയോക് ഇടപെടുമോ
നിര്‍മാതാക്കളുടെ ഇടപെടലുകളാണ് വൈഡ് റിലീസ് വ്യാപകമാകാന്‍ കാരണം. എന്നാല്‍ വൈഡ് റിലീസ് ഒരു നിര്‍മാതാവിന് വില്ലനായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ ഫിയോക് ഇടപെടുമോ എന്നാണ് കാത്തിരിക്കുന്നത്.