»   » രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍... പ്രാര്‍ത്ഥിച്ചത് എന്താണെന്നോ?

രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍... പ്രാര്‍ത്ഥിച്ചത് എന്താണെന്നോ?

Posted By: Karthi
Subscribe to Filmibeat Malayalam

പൂജ റിലീസുകള്‍ക്കായി മലയാള സിനിമകള്‍ ഒരുങ്ങുമ്പോള്‍ എല്ലാവരും സംസാരിക്കുന്നത് രാമലീല എന്ന ഒറ്റ ചിത്രത്തേക്കുറിച്ച് മാത്രമാണ്. രാമലീലയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങള്‍ക്കൂടെ തിയറ്റിറിലേക്ക് എത്തുന്നുണ്ടെന്നിരിക്കെയാണ് ഒരു ചിത്രം മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് പ്രധാന താരമാകുന്നു എന്നത് തന്നെയാണ് ചിത്രത്തെ ചര്‍ച്ചയാക്കുന്നത്.

നഗ്നയായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് അമ്മ, 12ാം വയസില്‍ അതും ആവശ്യപ്പെട്ടെന്ന് 19കാരി നടി..?

സിനിമകള്‍ എത്രയായിട്ടും മമ്മൂട്ടിക്ക് മതിയാകുന്നില്ല... പുതിയ സിനിമ 'ഡബിള്‍സ്' സംവിധായകനൊപ്പം!

റിലീസുകള്‍ മാറ്റി മാറ്റി ഒടുവില്‍ പൂജ അവധിക്ക് ചിത്രം തിയറ്ററിലെത്തിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് പിന്നാലെ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ക്യാമ്പയിനുകളും ആരംഭിച്ചു. ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

അരുണ്‍ ഗോപി വേളാങ്കണ്ണിയില്‍

പൂജ അവധിക്ക് രാമലീല റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സംവിധായകന്‍ അരുണ്‍ ഗോപി വേളാങ്കണ്ണിയില്‍ എത്തിയിരിക്കുകയാണ്. അരുണ്‍ ഗോപി തന്റെ ഫേസ്ബുക്കിലാണ് വേളാങ്കണ്ണി പള്ളിയുടെ ചിത്രത്തിനൊപ്പം ഇത് പോസ്റ്റ് ചെയ്തത്.

അരുണ്‍ ഗോപിയുടെ പ്രാര്‍ത്ഥന

രാമലീല റിലീസിന് മുന്നേ വേളാങ്കണ്ണിയില്‍ എത്തിയ അരുണ്‍ ഗോപി മാതാവിനോടുള്ള തന്റെ പ്രാര്‍ത്ഥ രാമലീലയിലെ ഗാനത്തോട് ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റിന് താഴെ വിജയാശംസകളുമായി നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

നല്ല സിനിമയാണെങ്കില്‍ ആളുകള്‍ കാണും

താരങ്ങളെ നോക്കിയല്ല സിനിമ നോക്കിയാണ് ആളുകള്‍ തിയറ്ററില്‍ എത്തുന്നത്. നല്ല സിനിമയാണെങ്കില്‍ ചിത്രം തിയറ്ററില്‍ പോയി ആളുകള്‍ കാണുമെന്ന് അരുണ്‍ ഗോപി നിരവധി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

മാസ് റിലീസിന്

വരുന്ന രണ്ട് ആഴ്ചകളിലായി ഏഴോളം മലയാള ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ഇതിനൊപ്പം എത്തുന്ന രാമലീല ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസിനാണ് ഒരുങ്ങുന്നത്. 200ല്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

ബിഗ് ബജറ്റ് ചിത്രം

പതിനഞ്ച് കോടിയോളം മുതല്‍ മുടക്കുള്ള ചിത്രം ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രങ്ങൡ ഒന്നാണ്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

രാഷ്ട്രീയക്കാരനായി ദിലീപ്

ലയണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് ഒരു മുഴുനീള ഹാസ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് രാമലീല. എന്നാല്‍ ലയണ്‍ എന്ന ചിത്രവുമായി യാതൊരു വിധ സാമ്യങ്ങളും ചിത്രത്തിനില്ല. രാമനുണ്ണി എന്ന ദിലീപിന്റെ കഥാപാത്രം ഒരു എംഎല്‍എ ആണ്.

സച്ചിയുടെ തിരക്കഥ

റണ്‍ ബേബി റണ്‍ ചേട്ടായീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സച്ചി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് രാമലീല. ദിലീപിന്റെ ജീവിതത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി സാമ്യമുള്ളതാണ് ചിത്രമെന്ന ധ്വനി ഉളവാക്കുന്നതാണ് ചിത്രത്തിന്റെ ടീസറും ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്ററും.

ഫേസ്ബുക്ക് പോസ്റ്റ്

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Director Arun Gopy visit Velankanni Shrine before Ramaleela release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam