»   » രാമലീല ഓഗസ്റ്റ് ആദ്യവാരം റിലീസെന്ന് ആരാധകര്‍... പക്ഷെ നിര്‍മ്മാതാവ് സമ്മതിക്കുമോ???

രാമലീല ഓഗസ്റ്റ് ആദ്യവാരം റിലീസെന്ന് ആരാധകര്‍... പക്ഷെ നിര്‍മ്മാതാവ് സമ്മതിക്കുമോ???

Posted By: David
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ച സിനിമകളുടെ അണിയറ പ്രവര്‍ത്തകരാണ്. എഴുപത് ശതമാനത്തിലധികം ചിത്രീകരം പൂര്‍ത്തിയാക്കിയ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവമാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ചിത്രം പൂര്‍ത്തിയാക്കണമെങ്കില്‍ ദിലീപ് പുറത്തിറങ്ങണം. 

നവാഗതാനയ അരുണ്‍ ഗോപി റിലീസ് മുന്നില്‍ കണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജൂലൈ ഏഴിന് റിലീസ് പ്രഖ്യാപിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റി. അതിന് പിന്നാലൊയിരുന്നു ദിലീപിന്റെ അറസ്റ്റ്.

രണ്ടാമതും റിലീസ് മാറി

ജൂലൈ ഏഴിന് ചിത്രം റിലീസിന് എത്തിക്കാന്‍ കഴിയില്ല എന്ന ഉറപ്പായതോടെ ജൂലൈ 21ലേക്ക് റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ അന്നും ചിത്രം റിലീസിന് എത്തിക്കാന്‍ കഴിഞ്ഞില്ല. ദിലീപ് അറസ്റ്റിലായതോടെ ചിത്രം സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയും അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു.

ഓഗസ്റ്റ് ആദ്യവാരം റിലീസ്

ചിത്രം ഓഗസ്റ്റ് ആദ്യവാരം തിയറ്ററിലെത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതെന്നാണ് ദിലീപ് ഓണ്‍ലൈനിലൂടെ ആരാധകര്‍ വ്യക്തമാക്കുന്നത്. സിനിമയുടെ മിക്‌സിംഗ് ജോലികള്‍ എറണാകുളത്ത് പൂര്‍ത്തിയായി വരികയാണ്.

റിലീസ് നീണ്ടേക്കും

ഓഗസ്റ്റ് ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്ന് ആരാധകര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകള്‍ വിരളമാണ്. രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം വിതരണത്തിനെടുത്ത തമിഴ് ചിത്രം വിവേകം റിലീസ് ചെയ്യുന്നത് ഓഗസ്റ്റ് 10നാണ്.

രണ്ട് സിനിമകളും ബിഗ് ബജറ്റ്

അജിത് ചിത്രം വിവേഗത്തിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ടോമിച്ചന്‍ മുളകുപാടം സ്വന്തമാക്കിയത്. പത്ത് കോടി രൂപയ്ക്ക് ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തുന്നത്. രാമലീലയുടെ മുടക്ക് മുതല്‍ 12 കോടിയിലധികമാണ്.

വൈഡ് റിലീസ് വേണം

ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്യുന്ന വിവേഗം 250ഓളം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. അതുപോലെ രാമലീലയ്ക്കും വൈഡ് റിലീസാണ് ആവശ്യം. ചിത്രവും ലക്ഷ്യം വയ്ക്കുന്നത് 250ല്‍ കുറയാത്ത് സ്‌ക്രീനുകളാണ്. അതുകൊണ്ടുതന്നെ രണ്ട് ചിത്രങ്ങളും അടുത്തടുത്ത് റിലീസ് ചെയ്യാനുള്ള സാധ്യത കുറവാണ്.

പ്രതീക്ഷ കൈവിടാതെ സംവിധായകന്‍

അരുണ്‍ ഗോപി എന്ന സംവിധായകന്റെ നാല് വര്‍ഷത്തെ കഷ്ടപ്പാടാണ് രാമലീല എന്ന ചിത്രം. ചിത്രത്തെ പ്രേക്ഷര്‍ കൈവിടില്ലെന്ന പ്രതീക്ഷയാണ് അരുണ്‍ ഗോപിക്കുള്ളത്. സിനിമയെ പ്രേക്ഷകര്‍ സിനിമയായി തന്നെ കാണുമെന്നും അരുണ്‍ ഗോപി പ്രതീക്ഷിക്കുന്നു.

റെക്കോര്‍ഡിട്ട് രണ്ടാം ടീസര്‍

ദിലീപിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴായിരുന്നു ചിത്രത്തിന്റെ രണ്ടാത്തെ ടീസര്‍ പുറത്ത് വന്നത്. ദിലീപിന്റെ നിലവിലെ സാഹചര്യങ്ങളോട് സമാനതയുള്ള ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ടീസര്‍ വൈറലായത് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

English summary
Fans says that Dileep movie Ramaleela will release on August first week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam