»   » രാമനുണ്ണി കുതിക്കുന്നു.. തളര്‍ന്നുവീണ് സുജാത.. ഈ തോല്‍വി മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയത്!

രാമനുണ്ണി കുതിക്കുന്നു.. തളര്‍ന്നുവീണ് സുജാത.. ഈ തോല്‍വി മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയത്!

Posted By: Nihara
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുന്നത്. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഹൗസ്ഫുളാണ്. ബുക്കിങ്ങുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.

രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം! സംഘടന വിടുമോ?

മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

എന്നാല്‍ ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും വേണ്ടത്ര ആള്‍ക്കാരില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പല തിയേറ്ററുകളിലും പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ആദ്യ ഷോയ്ക്ക് ശേഷമുള്ള റിപ്പോര്‍ട്ടുകള്‍

പല തിയേറ്ററുകളിലും ഹൗസ്ഫുളായാണ് രാമലീല പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുജാതയ്ക്ക് ആളില്ല

ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പലയിടത്തും പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കവെയാണ് ആദ്യ ഷോ പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ശ്രീയില്‍ 336 സീറ്റുകളില്‍ 96 എണ്ണം മാത്രമാണ് ആദ്യ ഷോയ്ക്ക് വേണ്ടി വിറ്റുപോയത്.

രാമലീലയ്ക്ക് മികച്ച വരവേല്‍പ്പ്

129 തിയേറ്ററുകളിലാണ് രാമലീല റിലീസ് ചെയ്തത്. വന്‍ ആഘോഷമായാണ് ആരാധകര്‍ ഈ ചിത്രത്തെ വരവേറ്റത്. ദിലീപ് ജയിലിലായതിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.

കുടുംബസമേതം തിയേറ്ററുകളിലേക്ക്

കുട്ടികളും കുടുംബ പ്രേക്ഷകരുമാണ് താരത്തിന്റെ സിനിമകള്‍ക്ക് ഇടിച്ചു കയറുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യ ഷോയ്ക്ക് ശേഷം പുറത്തുവന്നത്.

സുജാത മുന്നേറും

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉദാഹരണം സുജാത. ചെങ്കല്‍ച്ചൂളയില്‍ ജീവിക്കുന്ന സുജാത എന്ന വിധവയുടെ കഥയാണ് ചിത്രം പറയുന്നത്. തുടക്കത്തില്‍ വരണ്ട പ്രതികരണമാണെങ്കിലും ചിത്രം മുന്നേറുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തിയത്

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപും മഞ്ജു വാര്യരും സിനിമകളുമായി ഒരേദിവസം എത്തിയത്. അഭ്യൂഹങ്ങള്‍ക്ക് വിടയേകിയാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ഫാന്‍സ് പ്രവര്‍ത്തകര്‍ വന്‍വരവേല്‍പ്പാണ് ചിത്രത്തിന് നല്‍കിയത്.

ദിലീപിന് ലഭിക്കുന്ന പിന്തുണ

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിനു ശേഷമാണ് രാമലീലയുടെ റിലീസ് നീണ്ടുപോയത്. താരങ്ങളും സംവിധായകരും അടക്കമുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായി എത്തിയിരുന്നു.

രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യര്‍

വ്യക്തിപരമായ വിയോജിപ്പുകള്‍ സിനിമയോട് പ്രകടിപ്പിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെ താരം ചിത്രത്തിന് പിന്തുണ അറിയിച്ചിരുന്നു. രാമലീല കാണുമെന്ന് വിനീത് ശ്രീനിവാസന്‍, ലാല്‍ ജോസ്, ഭരത് ഗോപി, ജോയ് മാത്യു, ഭാഗ്യലക്ഷ്മി തുടങ്ങിയവരും വ്യക്തമാക്കിയിരുന്നു.

സുജാത പിന്നോട്ടായതിനു പിന്നില്‍

റിലീസിനു മുന്‍പു തന്നെ സോഷ്യല്‍ മീഡിയയിലൂടെ വന്‍പബ്ലിസിറ്റിയാണ് രാമലീലയ്ക്ക് ലഭിച്ചത്. തിയേറ്ററുകളിലും അത് കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ഉദാഹരണം സുജാത കേവലം 66 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. 129 തിയേറ്ററുകളിലാണ് രാമലീല പ്രദര്‍ശിപ്പിക്കുന്നത്.

English summary
Ramleela or Udaharanam Sujatha who will win over theatres.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam