Just In
- 21 min ago
കൈയ്യിലിരുപ്പ് കൊണ്ട് നന്നായി ഒറ്റപ്പെടുന്നുണ്ട്; ബിഗ് ബോസില്‍ നിന്നും ഔട്ടാവാന്‍ സാധ്യത ഇവരാണ്, കുറിപ്പ്
- 26 min ago
എന്റെ ചെക്കന് എന്നെ തനിച്ചാക്കി പോയിട്ട് നാല് വര്‍ഷം; മകനെ കുറിച്ച് സബിറ്റ
- 1 hr ago
ജാൻവിയെ കുറിച്ച് ശ്രീദേവിയുടെ ഹൃദയ സ്പർശിയായ വാക്കുകൾ, സങ്കടത്തോടെ പങ്കുവെച്ച് നടി...
- 1 hr ago
ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്, മണികണ്ഠന്റെ വോയിസ് മെസേജിന് ദുല്‍ഖര്‍ നല്കിയ മറുപടി
Don't Miss!
- Automobiles
40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും
- News
സര്‍ക്കാറിന് ഒളിച്ചു കളി, മത്സ്യബന്ധന കരാറിനു പിന്നിൽ വൻ അഴിമതി; സമഗ്രാന്വേഷണം വേണം: കെ സുരേന്ദ്രൻ
- Lifestyle
2021ല്‍ ശനിദോഷ പരിഹാരത്തിന് ചെയ്യേണ്ടത്
- Sports
IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിനൊപ്പം, ആദ്യം ബാറ്റ് ചെയ്യും
- Travel
ചോറ്റാനിക്കര മകം തൊഴല്‍ 26ന്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍
- Finance
സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സീതയായി ദീപിക, രാവണനായി ഹൃത്വിക് റോഷൻ, രാമനാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം
ദീപിക പദുകോൺ ഹൃത്വിക് റോഷൻ പ്രധാന വേഷത്തിലെത്തുന്ന രാമായണം 3 ഡി ചിത്രത്തിനെ കുറിച്ചുള്ള വാർത്ത ബോളിവുഡിൽ വലിയ ചർച്ചായായിരിക്കുകയാണ്. മധു മന്തേന സംവിധാന ചെയ്യുന്ന ചിത്രത്തിൽ സീതയായിട്ടാണ് ദീപിക എത്തുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു വാർത്ത ബോളിവുഡ് കോളങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്.
ദീപിക സീതയായി എത്തുമ്പോൾ രാവണനായി ഹൃത്വിക് റോഷൻ എത്തുന്നു എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം രാമനായി എത്തുന്നത് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മഹേഷ് ബാബുവാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. രാമന്റെകഥാപാത്രത്തെ അവതരിപ്പിക്കുവാനായി ശക്തനായ ഒരു നടനായി സംവിധായകാൻ ഒരുപാടു അന്വഷണങ്ങൾ നടത്തിയിരുന്നു വെന്നും ഒടുവിലാണ് തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവിനെ ആ റോളിലേക്ക് കണ്ടെത്തിയതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഒരു ഓൺലൈൻ പോർട്ടൽ ആണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തുടക്കത്തിൽ പ്രഭാസിനെ ആണ് ഈ വേഷത്തിനായി സമീപിച്ചിരുന്നത്. എന്നാൽ ഈ സിനിമക്ക് ഒരുപാട് കാലതാമസം എടുക്കും എന്നത് കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു. ആദിപുരുഷിലും സമാനമായ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. ചിത്രത്തിന്റ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. പ്രേക്ഷകർ ആകാംക്ഷേയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.
മറ്റൊരു ചിത്രത്തിൽ ദീപികയും ഹൃത്വിക് റോഷനും ഒരുമിച്ചെത്തുന്നുണ്ട്. ഹൃത്വികിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായ സിദ്ധാര്‍ഥ് ആനന്ദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഫൈറ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 2021 സെപ്തംബറില്‍ ചിത്രം പുറത്തിറങ്ങും.