രമേഷ് പിഷാരടി ഇല്ലാതെ ബഡായി ബംഗ്ലാവ് വരുമോ? ആരാധകരെ നിരാശയിലാക്കുന്ന തീരുമാനം ഉണ്ടോ?
മലയാളത്തിലെ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് ബഡായി ബംഗ്ലാവ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി 2013 ലായിരുന്നു ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഷോ അവസാനിപ്പിച്ചിരുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ വളരെ നിരാശയോടെയായിരുന്നു ബഡായി ബംഗ്ലാവ് അവസാനിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ചത്.
നടന്‍ മുകേഷും രമേഷ് പിഷാരടിയും അവതാരകരായി എത്തിയ ഷോ യില്‍ ആര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി , പ്രസീത ഗിന്നസ് മനോജ് തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരുന്നത്. എന്നിങ്ങനെയുള്ള താരങ്ങളാണ് പരിപാടിയിലുള്ളത്. കോമഡിയെ മുന്‍നിര്‍ത്തി താരങ്ങളുമായി സംസാരിക്കുകയും വ്യത്യസ്ത അവതരണവുമായിരുന്നു ബഡായി ബംഗ്ലാവിനെ ഹിറ്റാക്കിയത്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്.

ഇപ്പോഴിതാ ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗം വരികയാണെന്നുള്ള വാര്‍ത്തയാണ് തരംഗമായി കൊണ്ടിരിക്കുന്നത്. മുകേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ മുകേഷ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ താമസിക്കുന്ന രമേഷ് പിഷാരടി ഇല്ലെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
പുതിയ താമസക്കാരുമായി ബഡായി ബംഗ്ലാവ് എത്തുന്നു എന്ന പ്രാമോയില്‍ മുകേഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുതിയതായി ആരൊക്കെയാണ് ഷോ യിലേക്ക് എത്തുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നാല്‍ പിഷാരടിയുടെ അസാന്നിധ്യം ഷോ യില്‍ ഉണ്ടെങ്കില്‍ അത് വലിയൊരു കുറവായി തോന്നുമെന്ന കാര്യത്തില്‍ സംശയമില്ല. ഔദ്യോഗികമായ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











