»   » എന്നെ കരയിക്കാതെടാ ധര്‍മജാ... പിഷാരടിയ്ക്ക് സഹിയ്ക്കുന്നില്ല

എന്നെ കരയിക്കാതെടാ ധര്‍മജാ... പിഷാരടിയ്ക്ക് സഹിയ്ക്കുന്നില്ല

Posted By: Rohini
Subscribe to Filmibeat Malayalam

സ്വതസിദ്ധമായ നര്‍മത്തിലൂടെ ധര്‍മജന്‍ ബോള്‍ഗാട്ടി മലയാളി മനസ്സ് കീഴടക്കുകയാണ്. ഒടുവില്‍ ധര്‍മജന്‍ അഭിനയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രവും മികച്ച അഭിപ്രായവും കലക്ഷനും നേടി മുന്നേറുന്നു.

പിഷാരടി പിന്നില്‍ വന്ന് പേടിപ്പിച്ചു, രമ്യ നമ്പീശന്‍ അലറി വിളിച്ചു; വീഡിയോ കാണൂ

ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് ധര്‍മജന്‍ ഒരു അഭിമുഖം അനുവദിച്ചിരുന്നു. അഭിമുഖത്തില്‍ ഉറ്റസുഹൃത്ത് രമേശ് പിഷാരടിയെ കുറിച്ച് ധര്‍മജന്‍ വാചാലനായി.

രമേശ് എന്ത് പറഞ്ഞു

സിനിമ കണ്ടിട്ട് രമേശ് പിഷാരടി എന്ത് പറഞ്ഞു എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. അവന്‍ ആദ്യ ദിവസം തന്നെ സിനിമ കണ്ടു. വളരെ നന്നായി എന്ന് പറഞ്ഞു. എനിക്കൊരു സന്തോഷം വന്നപ്പോള്‍ എന്നെക്കാള്‍ ഏറെ സന്തോഷിച്ചത് അവനാണ് എന്നൊക്കെയായിരുന്നു ധര്‍മജന്റെ മറുപടി.

കരയിക്കാതെടാ

ഇത് കണ്ട രമേശ് പിഷാരടി വിടുമോ. ആ അഭിമുഖത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പിഷാരടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു... എന്നെ കരയിക്കാതെടാ എന്ന ക്യാപ്ഷനും കൊടുത്തു.

ദേ ഇതാണത്

ഇതാണ് ആ പോസ്റ്റ്. എന്തിനെയും ട്രോളുന്ന പിഷാരടിയുടെ ഈ ട്രോള്‍ ആരാധകര്‍ക്ക് നന്നേ ബോധിച്ചിട്ടുണ്ട്.

ധര്‍മനും പിഷുവും

ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് ധര്‍മജനും പിഷാരടിയും ജനഹൃദയം കീഴടക്കിയത്. ഒത്തിരി സ്റ്റേജ് ഷോകളും ഇരുവരും ഒന്നിച്ച് ചെയ്തു. പിഷാരടിയ്‌ക്കൊപ്പം ധര്‍മജനും, ധര്‍മജനൊപ്പം പിഷാരടിയും ഉണ്ടെങ്കിലേ ഇവരുടെ നര്‍മത്തില്‍ മര്‍മ്മമുള്ളൂ എന്നാണ് പ്രേക്ഷകരുടെ പക്ഷം.

English summary
Ramesh Pisharody troll on Dharmajan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam